മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.
വ്യക്തതയുള്ള യുക്തിബോധത്തിലേക്ക് സമുഹത്തെ നയിക്കുകയെന്നത് പ്രധാനമാണ്. ഈ കടമ നിര്‍വഹിക്കുന്ന പത്രമാണ് ദേശാഭിമാനി. മലയാളിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ പണിയുന്നതിലും ദേശാഭിമാനി വലിയ പങ്ക് വഹിക്കുന്നു.
രാജ്യത്ത് സാധാരണക്കാരുടെ അവകാശങ്ങള്‍ക്കു മേല്‍ വലിയ കടന്നാക്രമണം നടക്കുകയാണ്. ജീവിതദുരിതങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഏകാധിപത്യ പ്രവണത ശക്തമാകുന്നു. വര്‍ഗീയതയ്ക്കും കോര്‍പറേറ്റുകള്‍ക്കും എതിരായ പോരാട്ടം ഒരേ പോലെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്.
