പ്രിയസഖാവ് സീതാറാം ഓർമയായിട്ട് ഒരുവർഷം.
മദ്രാസിൽ ജനിച്ച് അൻപത് വർഷം കൊണ്ട് ഇന്ത്യയാകെ പടർന്ന പോരാട്ടവീര്യമായിരുന്നു സഖാവ്. അടിയന്തരാവസ്ഥയുടെ കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന സീതാറാം, വിവിധ ചരിത്ര ഘട്ടങ്ങളിൽ ആശയ രാഷ്ട്രീയ വ്യക്തതയുള്ള നിലപാടുകൾ സ്വീകരിക്കാൻ സിപിഐ എമ്മിന് കരുത്തുനൽകി. ഒന്‍പത് വര്‍ഷക്കാലം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നമ്മെ നയിച്ചു.
പ്രസ്ഥാനത്തിന്റെ ധൈഷണികവും പ്രായോഗികവുമായ പ്രവർത്തനങ്ങളിൽ അനിതരസാധാരണമായ മികവ് പ്രകടിപ്പിച്ച സീതാറാം, പാർലമെന്ററി വേദികളിൽ രാജ്യം എപ്പോഴും ശ്രദ്ധിക്കുന്ന ശബ്ദമായി മാറി.
സാർവ്വദേശീയ പുരോഗമന ഇടതുപക്ഷ ത്തിന്റെ നേതൃമുഖമായിരുന്നു. സോഷ്യലിസമാണ് ബദൽ എന്ന മുദ്രാവാക്യം യ്യെച്ചൂരി എപ്പോഴും ശക്തമായി ഊന്നിപ്പറഞ്ഞിരുന്നു.
രാജ്യത്ത് നവഫാസിസത്തിനെതിരായ ഐക്യനിര രൂപപ്പെടുത്തുന്നതിന് നേതൃത്വം വഹിക്കുന്നതിനിടയിലാണ് സീതാറാം നമ്മെ വിട്ടുപിരിഞ്ഞത്. ആ പോരാട്ടം മുന്നോട്ടുകൊണ്ട് പോകാനും സമത്വത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തിൽ സഖാവിന്റെ സ്മരണ നമുക്ക് കരുത്താകും.
ധീരസഖാവിന്റെ സ്മരണയ്ക്ക് മുന്നിൽ ആയിരം രക്‌തപുഷ്പങ്ങൾ
