നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി. നേപ്പാളിലുള്ള മലയാളികളുമായി ഫോണിൽ സംസാരിച്ചിരുന്നു.കുടുങ്ങിക്കിടക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കി വേഗത്തിൽ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവർക്ക് ഇന്ത്യൻ എംബസിയുമായി നേരിട്ട് ബന്ധപ്പെടാൻ പ്രത്യേക ആശയവിനിമയ സംവിധാനം ഒരുക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
