തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണ്. സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടും. കേരളത്തിന്റെ നല്ല ഭാവിക്ക് എൽഡിഎഫ് വീണ്ടും വരണം. എൽഡിഎഫിൽ സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് ഒരു തർക്കങ്ങളുമില്ല. മറ്റു പാർടികളിൽ നിന്ന് വിട്ട് വരുന്നവർ എൽഡിഎഫിന്റെ നയങ്ങൾ അംഗീകരിച്ചാൽ അവരുമായി സഹകരിക്കാം. അതേസമയം രഹസ്യധാരണ ആരുമായുമില്ല. മതനിരപേക്ഷ കക്ഷികളുമായി മാത്രമാണ് എൽഡിഎഫിന് ബന്ധം. വർഗീയ കക്ഷികളുമായി എൽഡിഎഫ് ബന്ധമുണ്ടാക്കില്ല. വെൽഫെയർ പാർടിക്കും എസ്ഡിപിഐയ്ക്കും യുഡിഎഫുമായാണ് ബന്ധം. എസ്ഐആർ നിലപാടിൽ സിപിഐ എമ്മിന് മാറ്റമില്ല.
