ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അംഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്. നാളെ ലോകം പകർത്തുന്ന മറ്റൊരു കേരള മോഡലായി ഈ പദ്ധതി മാറും.
