അനശ്വര രക്തസാക്ഷി അജയ്‍ പ്രസാദിന്റെ പിതാവ് ശ്യാമപ്രസാദിന് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യമർപ്പിച്ചു. 2007 ജൂലൈ 19 നാണ് എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായിരുന്ന അജയ് പ്രസാദിനെ ആർഎസ്എസ് സംഘം ആക്രമിച്ചത്. മാരകമായ ആക്രമണത്തിൽ അജയ് പ്രസാദിന്റെ ശരീരത്തിൽ തകരാൻ ഒരു അസ്ഥിയും ബാക്കിയുണ്ടായിരുന്നില്ല. അക്ഷരാർത്ഥത്തിൽ സംഘപരിവാർ ക്രിമിനലുകൾ സഖാവിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രിയ സഖാവിൻ്റെ പിതാവ് ശ്യാമപ്രസാദിൻ്റെ വിയോഗത്തിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
