Skip to main content

ലേഖനങ്ങൾ


തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം

സ. വി ശിവൻകുട്ടി | 01-05-2023

ലോകമെമ്പാടുമുള്ള തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്കും ജീവന ഉപാധികൾക്കും മേലുള്ള സാമ്രാജ്യത്വത്തിന്റെ അതീശത്വ പ്രവണതയ്‌ക്കെതിരെ ശക്തമായ ശബ്ദം ഉയർത്തേണ്ട ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് തൊഴിലാളി വർഗ്ഗം കടന്നു പോകുന്നത്.

കൂടുതൽ കാണുക

മെയ് ദിനം

സ. പിണറായി വിജയൻ | 01-05-2023

ഇന്ന് മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

കൂടുതൽ കാണുക

നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒന്നിച്ച് നിൽക്കണം

സ. പിണറായി വിജയൻ | 30-04-2023

നാളത്തെ നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച്‌ നിൽക്കാൻ നമുക്കാകണം. പുരോഗതിക്ക്‌ ഇടയാക്കുന്ന ഏതൊരു കാര്യത്തിലും നാടാകെ സന്തോഷിക്കുന്നു. ഓരോ പദ്ധതി പൂർത്തിയാകുമ്പോഴും ഇതു കാണാനാകുന്നു.

കൂടുതൽ കാണുക

ആവിഷ്കാര സ്വാതന്ത്ര്യം എന്നത് നാടിനെ വർഗ്ഗീയവൽക്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല

സ. പിണറായി വിജയൻ | 30-04-2023

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന "കേരള സ്റ്റോറി" എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

കൂടുതൽ കാണുക

കെൽട്രോണിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണം ദുരുദ്ദേശപരവും വാസ്തവ വിരുദ്ധവും

സ. എളമരം കരീം | 28-04-2023

സാര്‍വ്വദേശീയ അംഗീകാരമുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെതിരെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് ക്യാമറയുടെ പേരില്‍ പ്രതിപക്ഷനേതാവും, മുന്‍ പ്രതിപക്ഷനേതാവും ഉന്നയിക്കുന്ന ആക്ഷേപം വാസ്തവ വിരുദ്ധവും, പൊതുമേഖലാ വിരുദ്ധവുമാണ്.

കൂടുതൽ കാണുക

ഉഷയിലൂടെ വന്നത് പെൺവേട്ടക്കാരുടെ ശാസനം

സ. ആർ ബിന്ദു | 28-04-2023

ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി ടി ഉഷയുടെ പരാമർശം ഖേദകരമാണ്.

കൂടുതൽ കാണുക

കേരളത്തോടുള്ള കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 28-04-2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട്‌ ദിവസത്തെ കേരള സന്ദർശനത്തെ ഭൂരിപക്ഷം മാധ്യമങ്ങളും അവതരിപ്പിച്ചത്‌ ബിജെപി കേരളം പിടിക്കാൻ പോകുന്നുവെന്ന മട്ടിലായിരുന്നു. ‘കേരളവും മാറും’ എന്ന മോദിയുടെ പ്രസംഗം കൂടിയായപ്പോൾ പല മാധ്യമങ്ങൾക്കും പിടിവിട്ടമാതിരിയായി.

കൂടുതൽ കാണുക

കേരളത്തോട് വീണ്ടും കടുത്ത അവഗണന

| 27-04-2023

രാജ്യത്ത് പുതിയ നഴ്സിംഗ് കോളേജുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് സ. എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകി. 157 പുതിയ നഴ്സിംഗ് കൊളേജുകൾക്കാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകിയത്.

കൂടുതൽ കാണുക

ക്രൈസ്തവർ ബിജെപിക്കൊപ്പം എന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 26-04-2023

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവന്യൂനപക്ഷം ബിജെപിക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണ്. അവിടത്തെ പ്രാദേശിക പാർടികളെ കൂട്ടുപിടിച്ചാണ്‌ ഭരണം. വിരലിലെണ്ണാവുന്ന ജനപ്രതിനിധികളേ ബിജെപിക്കുള്ളൂ.

കൂടുതൽ കാണുക

മോദിയുടെയും ബിജെപിയുടെയും ധൃതരാഷ്ട്രാലിംഗനം

സ. എ വിജയരാഘവൻ | 26-04-2023

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന രണ്ട് പ്രമുഖ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു ദിവസത്തെ കേരള സന്ദർശനം നടത്തിയത്. ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റിയും വാട്ടർ മെട്രോയും.

കൂടുതൽ കാണുക

ഇന്ത്യൻ ഫാഷിസ്റ്റുകൾ ശാസ്ത്രത്തിനും ആധുനിക വിജ്ഞാനത്തിനും പുരോഗതിക്കും എതിരാണെന്ന് പാഠപുസ്തകങ്ങളിൽ നടത്തുന്ന ഇടപെടലുകൾ തെളിയിക്കുന്നു

സ. എം എ ബേബി | 26-04-2023

ഇന്ത്യൻ ഫാഷിസ്റ്റുകൾ ശാസ്ത്രത്തിനും ആധുനിക വിജ്ഞാനത്തിനും പുരോഗതിക്കും എതിരാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് പാഠപുസ്തകങ്ങളിൽ അവർ നടത്തുന്ന ഇടപെടലുകൾ.

കൂടുതൽ കാണുക

കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 25-04-2023

കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുകയും വസ്‌തു‌‌‌താ വിരുദ്ധമായ പ്രസ്‌താവനകൾ നടത്തുകയുമാണ്.

കൂടുതൽ കാണുക

സ്വർണ്ണ കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നത് കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും

സ. ടി എം തോമസ് ഐസക് | 25-04-2023

പ്രധാനമന്ത്രി മോദി ഇതിലേറെ തറനിലയിലേക്ക് തരംതാഴാമോ? യുവജനങ്ങളോട് സംവദിക്കുന്നതിനായുള്ള സമ്മേളനം. രാഷ്ട്രീയ യോഗമല്ല, ഔദ്യോഗിക പരിപാടി.

കൂടുതൽ കാണുക