മഹാരാഷ്ട്രയിൽ 18 ജില്ലകളിലായി 1165 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തനിച്ചു മൽസരിച്ച സിപിഐഎമ്മിന് തിളക്കമാർന്ന വിജയം. നൂറിനടുത്ത് ഗ്രാമപഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. മറ്റ് നൂറിലേറെ പഞ്ചായത്തുകളിലായി ഒട്ടേറെ സീറ്റുകളിൽ സിപിഐ എം സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട്.
