Skip to main content

വിജ്ഞാന വ്യവസായത്തിന്‌ രാജ്യത്ത്‌ ഏറ്റവും അനുയോജ്യമായ ഇടം കേരളമാണ്

വിജ്ഞാന വ്യവസായത്തിന്‌ രാജ്യത്ത്‌ ഏറ്റവും അനുയോജ്യമായ ഇടം കേരളമാണ്. സയൻസ്‌ പാർക്കുകളും ഡിജിറ്റൽ സയൻസ്‌ പാർക്കും കേരളത്തിൽ ആരംഭിക്കുന്നത്‌ ഇതു മനസ്സിലാക്കിയാണ്‌. വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി ഇവ മാറും. ഇന്ത്യയിലെ ആദ്യ ഐടി പാർക്ക്‌ എന്നപോലെ ആദ്യ ഡിജിറ്റൽ സയൻസ്‌ പാർക്കും ആരംഭിച്ച്‌ കേരളം രാജ്യത്തിന്‌ മാതൃകയാകുകയാണ്‌. രാജ്യം ഏറെ ശ്രദ്ധിച്ചതായിരുന്നു രണ്ടു വർഷംമുമ്പ്‌ കേരളത്തിൽ ആരംഭിച്ച ഡിജിറ്റൽ സർവകലാശാല. ഐടി അധിഷ്‌ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളർച്ചയ്‌ക്കുവേണ്ട ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാൻ ഡിജിറ്റൽ സയൻസ്‌ പാർക്കിനു കഴിയും.

നാടിനെ വിജ്ഞാന സമ്പദ്‌ഘടനയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണിത്‌. ശാസ്‌ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യപുരോഗതിക്കും സാമൂഹ്യ പരിവർത്തനത്തിനും പ്രയോജനപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതി പ്രയോജനപ്പെടുത്തുംവിധം വിജ്ഞാന വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിന്‌ മുൻകൈയെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്‌. അതിനാലാണ്‌ ഒരു ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ ഉൾപ്പെടെ നാല്‌ സയൻസ്‌ പാർക്ക്‌ ആരംഭിക്കാൻ തീരുമാനിച്ചത്‌.

ഡിജിറ്റൽ സയൻസ്‌ പാർക്കിന്റെ തുടക്കത്തിൽത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി സ്റ്റാർട്ടപ്പുകളും കമ്പനികളും പ്രവർത്തനം ആരംഭിക്കുന്നു. നാട്‌ സഞ്ചരിക്കുന്നത്‌ ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണിത്.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.