ശബരിമലയിൽ മറ്റൊരു മണ്ഡല മകരവിളക്ക് തീർഥാടനകാലംകൂടി ആഗതമാകുകയാണ്. ഓരോ വർഷവും വർധിക്കുന്ന തിരക്ക് പരിഗണിച്ച് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമാണ് സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കുന്നത്. സുഗമവും സംതൃപ്തവുമായ മണ്ഡല മകരവിളക്ക് തീർഥാടനകാലം ഒരുക്കുന്നതിനായാണ് കൂട്ടായ പരിശ്രമം.
