കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർത്തുകൊണ്ട്, സംഘപരിവാർ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ചാൻസിലർ പദവിയുള്ള ഗവർണറും അദ്ദേഹത്തിന്റെ നോമിനികളായ വൈസ് ചാൻസിലർമാരും സർവ്വകലാശാലകളിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർത്തുകൊണ്ട്, സംഘപരിവാർ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ചാൻസിലർ പദവിയുള്ള ഗവർണറും അദ്ദേഹത്തിന്റെ നോമിനികളായ വൈസ് ചാൻസിലർമാരും സർവ്വകലാശാലകളിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.
ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട് സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ് പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്. മതവാദവും മനുവാദവും ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന് സംഘപരിവാറിന് താൽപര്യം ഉണ്ടായിരുന്നു; അംബേദ്‌കറാകട്ടെ മനുസ്‌മൃതി കത്തിച്ച ആളും.
സിപിഐ എം മുണ്ടൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും , ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.
സ. സുശീല ഗോപാലൻ, സ. എ കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ എം സ്വരാജ്, കെ കെ ജയചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 23 വർഷവും എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 20 വർഷവുമാകുന്നു.
സിപിഐ എം വയനാട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാർ "വയനാടിന്റെ ടൂറിസം സാധ്യതകൾ" ബാണാസുരയിൽ ടൂറിസം വകുപ്പ് മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 21,22,23 തീയതികളിൽ സുൽത്താൻ ബത്തേരിയിലാണ് ജില്ലാ സമ്മേളനം.
അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികൾ നടത്തുകയെന്നും അവിടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി സ. പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതി രക്തസാക്ഷിത്വംവരിച്ച ഭഗത് സിങ്ങിനെപ്പോലെയാണ് ഇസ്ലാമിക തീവ്രവാദികളുമെന്ന ആശയമാണ് ജമാ അത്തെ ഇസ്ലാമിയുടെ പ്രചാരണക്കാർ ഏറ്റെടുത്തിരിക്കുന്നത്.
കാഞ്ഞങ്ങാട് കാറ്റാടിയിൽ എകെജി മന്ദിരം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈൻ. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി.
തബലയിലെ വിശ്വവിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ലോകമാകെയുള്ള സംഗീത ആസ്വാദകരെ ത്രസിപ്പിച്ച ഇന്ത്യയുടെ പ്രിയ സംഗീതജ്ഞനാണ് വിടപറഞ്ഞത്. തബലയില്‍ മാസ്‌മരികമായ വേഗത്തിൽ ഒരുക്കുന്ന വിസ്മയകരമായ സംഗീത വിരുന്ന് അദ്ദേഹത്തിന് ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ചു.
വയനാട് ദുരന്തമുണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും കേരളത്തിന് സഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടി മനുഷ്യത്വരഹിതമാണ്. സഹായത്തിനയച്ച ഹെലികോപ്‌റ്റർ ബിൽ അടക്കണമെന്നാണ് ഇപ്പോൾ കേന്ദ്രം ആവശ്യപ്പെടുന്നത്.
കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകം സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് നാടിനെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്.
അന്തരിച്ച സിപിഐ എം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം സ. കെ പി വത്സന്റെ വീട് മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിച്ചു.