Skip to main content

ലേഖനങ്ങൾ


രാജ്യത്തെ യോജിപ്പിച്ച് നിർത്തുന്ന അടിസ്ഥാന കാഴ്ചപ്പാടുകളെ സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്

സ. പുത്തലത്ത് ദിനേശൻ | 08-04-2024

വ്യത്യസ്ത നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടതായിരുന്നു ഇന്ത്യ. കേരളംതന്നെ മൂന്ന് നാട്ടുരാജ്യമായിരുന്നല്ലോ. ഈ രാജ്യങ്ങൾ പരസ്പര യുദ്ധങ്ങൾ സാധാരണമായിരുന്നു. കാൾ മാർക്സ് സൂചിപ്പിച്ചതുപോലെ ഇത്തരത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്ന നാട്ടിൽ ബ്രിട്ടീഷുകാർക്ക് എളുപ്പം ആധിപത്യം സ്ഥാപിക്കാനായി.

കൂടുതൽ കാണുക

ഇന്ത്യ ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-04-2024

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഫാസിസത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും സമീപനമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആര്‍എസ്എസ് സ്വീകരിക്കുന്നത്.

കൂടുതൽ കാണുക

അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് കേന്ദ്രം പ്രതിപക്ഷത്തെ വേട്ടയാടുമ്പോള്‍ കോൺഗ്രസിന് ഇരട്ടത്താപ്പ്

സ. പിണറായി വിജയന് | 08-04-2024

അന്വേഷണ ഏജൻസികളെ ദുരുപയോ​ഗിച്ച് പ്രതിപക്ഷത്തെ കേന്ദ്രം വേട്ടയാടുമ്പോള്‍ കോൺ​ഗ്രസിന് ഇരട്ടത്താപ്പാണ്. കേന്ദ്ര അന്വേഷണ ഏജൻസികള്‍ എല്ലാ പ്രതിപക്ഷ പാര്‍ടികള്‍ക്കുമെതിരെ നീങ്ങുകയാണ്. എന്നാൽ അന്വേഷണം കോൺ​ഗ്രസിനെതിരെ വരുമ്പോള്‍ അവര്‍ അതിനെ എതിര്‍ക്കും.

കൂടുതൽ കാണുക

ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം നിർത്തിയത് ആദായനികുതി വകുപ്പിന്റെ പകപോക്കൽ മൂലം

സ. പിണറായി വിജയൻ | 08-04-2024

ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം പ്രവർത്തനം നിർത്തിയ വാർത്ത കഴിഞ്ഞ ദിവസം നമ്മൾ കണ്ടു. ആദായനികുതി വകുപ്പിൻറെ തുടർച്ചയായ പകപോക്കൽ നടപടികൾ മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ബിബിസി നിർബന്ധിതരായത് എന്നാണ് വാർത്ത.

കൂടുതൽ കാണുക

എല്ലാകാര്യത്തിലും കോൺഗ്രസിന് സംഘപരിവാര്‍ മനസ്സ്

സ. പിണറായി വിജയന്‍ | 08-04-2024

എല്ലാ കാര്യത്തിലും സംഘപരിവാറിന്റെ മനസ്സിനൊപ്പമാണ് കോൺ​ഗ്രസ്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയെന്ന ആർഎസ്എസ് അജൻഡയുടെ ഭാ​ഗമായി കൊണ്ടുവന്ന പൗരത്വഭേദ​ഗതി നിയമത്തിൽ ഇതുവരെ കോൺ​​ഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. പ്രകടനപത്രികയിലും പൗരത്വഭേദ​ഗതി നിയമമില്ല.

കൂടുതൽ കാണുക

കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസും ബിജെപിയും കാണുന്നത്

സ. പിണറായി വിജയന്‍ | 08-04-2024

കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസും ബിജെപിയും കാണുന്നത്. ഇതിനെതിരെയുള്ള വികാരം പൊതുവെ ഉയര്‍ന്നു വന്നിരിക്കുകയാന്. അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്തുണ്ടാവുക. ആ വിധിയെ യുഡിഎഫും ബിജെപിയും ഒരുപോലെ ഭയപ്പെടുകയാണ്.

കൂടുതൽ കാണുക

മോദി തൃശൂരിൽ താമസിച്ചാലും സുരേഷ്‌ ഗോപി ജയിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-04-2024

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ താമസിച്ചാലും ബിജെപി സ്ഥാനാർഥി സുരേഷ്‌ ഗോപി ജയിക്കാൻ പോകുന്നില്ല. സുരേഷ്‌ ഗോപി മൽസരിക്കാൻ എത്തിയപ്പോഴേ തോറ്റു. സ്വർണമെന്ന്‌ പറഞ്ഞ്‌ ചെമ്പ്‌ കിരീടം നൽകി ദൈവത്തേയും പറ്റിച്ചയാളാണ്‌ സുരേഷ്‌ ഗോപി. കരുവന്നൂരിന്റെ പേര്‌ പറഞ്ഞാണ്‌ മോദി തൃശൂരിൽ എത്തുന്നത്‌.

കൂടുതൽ കാണുക

അങ്കണവാടികളിലെ 3.5 ലക്ഷം കുട്ടികളുടെ ഉച്ചഭക്ഷണ വിഹിതവും കേന്ദ്രം വെട്ടി, രണ്ടു വർഷമായി 100 ശതമാനം ചെലവും വഹിക്കുന്നത് കേരളം

| 08-04-2024

അങ്കണവാടികളിലെ മൂന്നരലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്രസർക്കാരിന്റെ കേരളപ്രതികാരം.

കൂടുതൽ കാണുക

വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ കേരളം അംഗീകരിക്കില്ല

സ. വി ശിവൻകുട്ടി | 08-04-2024

എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു. അയോധ്യയിലെ ബാബ്റി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ മുസ്‌ലിം വിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകൾ പാഠപുസ്തകങ്ങളിൽ നിന്ന് മായ്ക്കാനാണ് എൻസിഇആർടി ശ്രമിക്കുന്നത്.

കൂടുതൽ കാണുക

2025 നവംബർ ഒന്നോടെ കേരളത്തിൽ ഒരു കുടുംബംപോലും അതിദരിദ്രരായി ഉണ്ടാകില്ല

സ. പിണറായി വിജയൻ | 08-04-2024

2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല. സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒന്നോടെ ഏകദേശം 40,000 കുടുംബങ്ങൾ അതിദരിദ്രാവസ്ഥയിൽ നിന്ന് മുക്തരായി. ഈ വർഷം നവംബറൊടെ ഏറെക്കുറെ എല്ലാവരും പരമ ദരിദ്രാവസ്ഥയിൽനിന്ന് മുക്തരാകും.

കൂടുതൽ കാണുക

കേന്ദ്രീയ വിദ്യാലയങ്ങളിൽ നിർത്തലാക്കിയ ഒറ്റപെൺകുട്ടി സംവരണം പുനഃസ്ഥാപിക്കണം

സ. വി ശിവൻകുട്ടി | 08-04-2024

2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപെൺകുട്ടി സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സമീപകാല തീരുമാനം ആശങ്കാജനകമാണ്. മാതാപിതാക്കളുടെ ഒറ്റമോൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം നേടാനുള്ള അവസരം ഈ തീരുമാനം പരിമിതപ്പെടുത്തുന്നു.

കൂടുതൽ കാണുക

ഇഡിയും ആദായ നികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-04-2024

സിപിഐ എമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം നിയമാനുസൃതമാണ്. ഇഡിയും ആദായ നികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസമാണ്. ഇത്തരം നടപടികളെ നിയമപരമായി കൈകാര്യം ചെയ്യും. നിയമപരമായ കാര്യങ്ങളെല്ലാംവിട്ട് പാർടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണിത്.

കൂടുതൽ കാണുക

നികുതി വരുമാനം വെട്ടിക്കുറയ്‌ക്കുന്നതിനൊപ്പം അർഹമായ വായ്‌പപോലും നിഷേധിച്ച്‌ കേരളത്തെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ

സ. കെ എൻ ബാലഗോപാൽ | 08-04-2024

കേരളവും കേന്ദ്രസർക്കാരുമായുള്ള സാമ്പത്തിക ബന്ധങ്ങൾ സംബന്ധിച്ച്‌ സുപ്രീംകോടതിയിൽ വന്ന കേസ്‌ വളരെയേറെ ചർച്ച ചെയ്യപ്പെടുകയാണ്‌. കേന്ദ്ര– സംസ്ഥാന ബന്ധങ്ങളെയും അവ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെയും സംബന്ധിച്ച്‌ സുപ്രീംകോടതിയിൽ വന്ന ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേസാണിതെന്ന്‌ കോടതിതന്നെ അംഗീകരിച്ചു.

കൂടുതൽ കാണുക

മറ്റുള്ളവരുടെ ചിഹ്നത്തെക്കുറിച്ചല്ല സ്വന്തം ചിഹ്നം ഉപേക്ഷിച്ച് പോകുന്ന നൂറുകണക്കിന് കോൺഗ്രസ് ജനപ്രതിനിധികളെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ഉൽക്കണ്‌ഠപ്പെടേണ്ടത്

സ. പി രാജീവ്  | 05-04-2024

ഇടതുപക്ഷം, ചിഹ്നവും ദേശീയ പാർടി പദവിയും നിലനിർത്താൻ മാത്രമാണ് മത്സരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് തുടർച്ചയായി പരിഹസിക്കുന്നത് കണ്ടു. സിപിഐ എം കാലഹരണപ്പെട്ട പാർടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ രാജ്യം ഭരിക്കുന്നതിനാണ് മത്സരിക്കുന്നതെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നതും കണ്ടു.

കൂടുതൽ കാണുക

ഇഡിയുടെ രാഷ്ട്രീയക്കളി നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കും

സ. ടി എം തോമസ് ഐസക് | 04-04-2024

കിഫ്ബി മസാലാ ബോണ്ട് കേസിൽ ഈഡിയ്ക്കു മുന്നിൽ ഹാജരാകാൻ അവസാന അവസരം നൽകിയിരുന്നത് ഇന്നലെയാണ്. എന്തായാലും കേരള ഹൈക്കോടതി അതു മാറ്റി വെച്ചിട്ടുണ്ട്. അങ്ങനെ ഇത്തവണത്തെ അന്ത്യശാസനം പോയി.

കൂടുതൽ കാണുക