Skip to main content

അംബേദ്‌കറെ അധിക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറി

ഭരണഘടനയെയും അത്‌ തയ്യാറാക്കിയവരെയും അംഗീകരിക്കാൻ സംഘപരിവാർ ഒരുക്കമല്ല. ഡോ. അംബേദ്‌കറെ അധിക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറി. സ്വാതന്ത്ര്യം ലഭിച്ച്‌ ഇത്രയധികം വർഷം കഴിഞ്ഞശേഷവും മനുസ്മൃതിയിലും ചാതുർവർണ്യ വ്യവസ്ഥയിലും ഊറ്റംകൊള്ളുകയാണ് സംഘപരിവാർ. വിശ്വാസത്തിന്റെ പേരുപറഞ്ഞ് കുറേനാൾ നടന്നാൽ ജനം അത് അംഗീകരിക്കില്ല എന്നതാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലങ്ങളിലെ തോൽവി തെളിയിച്ചത്‌. വർഗീയ ധ്രുവീകരണം ബിജെപി നടത്തുമ്പോൾ മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിന്‌.

എന്നാൽ, ഓരോ ഘട്ടത്തിലും എന്താണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് കൃത്യവും സൂക്ഷ്‌മവുമായി പരിശോധിച്ചാണ് സിപിഐ എമ്മിന്റെ ഓരോ പാർടി കോൺഗ്രസും പൂർത്തിയായിട്ടുള്ളത്. വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിനൊപ്പം സംസ്ഥാനത്തെ എത്തിക്കാനുള്ള ചരിത്രദൗത്യമാണ് നവകേരള സൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നത്‌. ഇതിനെതിരെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെല്ലാം ചേർന്ന്‌ മഴവിൽ സഖ്യം രൂപപ്പെടുന്നു. ഇടതുപക്ഷമാണ് അവരുടെ പൊതുശത്രു. മാധ്യമങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മുന്നണിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.