സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആർഎസ്എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമർശിച്ച് സംസാരിച്ചാൽ അത് ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ല. ആർഎസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിർക്കുന്നതിലൂടെ വർഗീയതയേയാണ് സിപിഐ എം എതിർക്കുന്നത്.
ഒരു ആലങ്കാരിക പദവി ജനാധിപത്യത്തിന് അമിതഭാരമായി മാറുന്നത് എങ്ങനെയെന്ന് തെളിയിച്ച ശേഷമാണ് കേരള രാജ്ഭവനിൽനിന്ന് ആരിഫ് മൊഹമ്മദ് ഖാൻ പടിയിറങ്ങുന്നത്. ഒരു സവിശേഷ അധികാരങ്ങളുമില്ലാത്ത പദവിയാണ് ഗവർണറുടേതെന്ന് സ്ഥിരീകരിച്ചത് ഡോ. ബി ആർ അംബേദ്കറാണ്.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകൾക്കെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ഭരണഘടനാശിൽപ്പിയെന്ന് വിശേഷിപ്പിക്കുന്ന അംബേദ്കറിനെതിരെയും ഉയർന്നുവന്നിരിക്കുകയാണ്.
ഭരണഘടനയെയും അത് തയ്യാറാക്കിയവരെയും അംഗീകരിക്കാൻ സംഘപരിവാർ ഒരുക്കമല്ല. ഡോ. അംബേദ്കറെ അധിക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറി. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയധികം വർഷം കഴിഞ്ഞശേഷവും മനുസ്മൃതിയിലും ചാതുർവർണ്യ വ്യവസ്ഥയിലും ഊറ്റംകൊള്ളുകയാണ് സംഘപരിവാർ.