Skip to main content

ലേഖനങ്ങൾ


തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ ശക്തമായ നടപടി വേണം, സ്‌കൂൾ അധികൃതർക്കെതിരെ എടുത്ത എഫ്‌ഐആർ പിൻവലിക്കണം എന്നിവ ആവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചു

| 19-04-2024

തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദർ തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് സ. ജോണ്‍ ബ്രിട്ടാസ് എംപി കത്തയച്ചു.

കൂടുതൽ കാണുക

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; പുരോഹിതനെ മർദ്ദിക്കാൻ കൂട്ട് നിന്നത് കോൺഗ്രസ് സർക്കാർ

സ. പിണറായി വിജയൻ | 19-04-2024

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ പുരോഹിതനെ മർദിച്ച് ജയ്ശ്രീറാം വിളിപ്പിക്കാനും ആളുകളെ കൂട്ടി ആക്രമണം നടത്താനും സംഘപരിവാറിനെ സഹായിച്ചത് കോൺഗ്രസ് സർക്കാരാണ്. അവിടത്തെ മുഖ്യമന്ത്രി കേരളത്തിൽ വന്നിരുന്നു. പ്രധാനമന്ത്രിയെ മാതൃകാ പുരുഷനാക്കിയ ആളാണ് അദ്ദേഹം.

കൂടുതൽ കാണുക

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുൽ ഗാന്ധി അധഃപതിക്കരുത്

സ. കെ എൻ ബാലഗോപാൽ | 19-04-2024

പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നില്ല എന്ന രാഹുൽഗാന്ധിയുടെ ചോദ്യം ജനാധിപത്യ വാദികളെയാകെ അത്ഭുതപ്പെടുത്തുന്നതാണ്. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഒരു കെഎസ്‌യു നേതാവിന്റെ നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണ്.

കൂടുതൽ കാണുക

കേരളത്തെ പകർച്ചവ്യാധികളിൽനിന്ന് രക്ഷിക്കാൻ മുന്നിട്ടിറങ്ങി ലോകശ്രദ്ധ നേടിയ ശൈലജ ടീച്ചർക്കെതിരായ അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ വടകരയ്ക്കൊപ്പം കേരളവും പങ്കുചേരും

സ. പുത്തലത്ത് ദിനേശൻ | 19-04-2024

വടകര പാര്‍ലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാര്‍ഥിയായ കെ കെ ശൈലജടീച്ചർക്കെതിരെ നടന്ന സൈബര്‍ ആക്രമണം നമ്മുടെ നാടിന്റെ ജനാധിപത്യപരമായ പാരമ്പര്യങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞ്‌ നിൽക്കുന്നതാണ്. വലതുപക്ഷ രാഷ്ട്രീയം ചെന്നെത്തിയ പാപ്പരത്തത്തിന്റെ പുതിയ മുഖമാണത്‌.

കൂടുതൽ കാണുക

ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കുത്തൊഴുക്ക് തടയാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കയാണ് കോൺഗ്രസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 19-04-2024

ഏഴു ദിവസം കഴിഞ്ഞാൽ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടുത്ത ബുധനാഴ്ചയോടെ തിരശ്ശീല വീഴും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൽഡിഎഫിനാണ് മുൻതൂക്കം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

കൂടുതൽ കാണുക

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കും

സ. പ്രകാശ് കാരാട്ട് | 19-04-2024

18-ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കും. രാജ്യത്ത് രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. ഇതുതന്നെ രാജ്യത്തെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളുടെ ഉദാഹരണമാണ്. മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്.

കൂടുതൽ കാണുക

മോദിയുടെ ഗ്യാരന്റി രാജ്യത്തെ ഛിന്നഭിന്നമാക്കുമെന്ന ഗ്യാരന്റി

സ. സീതാറാം യെച്ചൂരി | 19-04-2024

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും അഴിമതിയിൽ മുങ്ങിയ സർക്കാരാണ്‌ ഇപ്പോൾ കേന്ദ്രത്തിലുള്ളത്‌. അഴിമതിക്കാരുടെ നേതൃത്വമായി മോദി മാറി. അഴിമതിയില്ലാതാക്കുമെന്ന്‌ വാഗ്‌ദാനം നൽകിയവർ ഇലക്‌ടറൽ ബോണ്ട്‌ വഴി അഴിമതി നിയമവിധേയമാക്കി. ബോണ്ട്‌ നൽകിയാൽ വിമാനത്താവളവും തുറമുഖവും തരാമെന്ന്‌ പറഞ്ഞും കൊള്ള നടത്തി.

കൂടുതൽ കാണുക

ശക്തമായ ഇടതുപക്ഷമുണ്ടെങ്കിലേ ജനപക്ഷ ബദൽ രാജ്യത്ത് നടപ്പിലാകൂ

സ. സീതാറാം യെച്ചൂരി | 18-04-2024

കേരളത്തിലെത്തിയ മോദി പറഞ്ഞത്‌ ഇവിടെ വികസനമില്ലെന്നാണ്‌. പ്രധാനമന്ത്രി തെറ്റായ വിവരം പ്രചരിപ്പിപ്പിക്കുന്നു. കേന്ദ്രത്തിന്റെ നീതി അയോഗിന്റെ കണക്കുകൾ പ്രകാരമുള്ള മാനവ വികസന സൂചികളിലെല്ലാം കേരളം ഒന്നാമതാണ്‌. എന്നാൽ ബിജെപിയുടെ ഗുജറാത്തും യുപിയുമെല്ലാം മാനവ വികസന സൂചികകളിൽ വളരെ പിന്നിലാണ്‌.

കൂടുതൽ കാണുക

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 17-04-2024

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

കൂടുതൽ കാണുക

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 17-04-2024

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

കൂടുതൽ കാണുക

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 17-04-2024

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.

കൂടുതൽ കാണുക

രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള ടീച്ചറുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു

സ. ടി എം തോമസ് ഐസക് | 16-04-2024

പൊതുവെ മാന്യമായ സംവാദാത്മക സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ശക്തമായ അഭിപ്രായ പ്രകടനങ്ങളും വാക്പോരും ഒക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.

കൂടുതൽ കാണുക

ജനാധിപത്യത്തെ എങ്ങനെയും സംരക്ഷിക്കുകയെന്ന പരമപ്രധാനമായ കടമ നിർവഹിക്കണമെന്ന സന്ദേശമാണ് ഡോ. ബി ആർ അംബേദ്കറിന്റെ 133-ാം ജയന്തി നമ്മളോട് ആവശ്യപ്പെടുന്നത്

സ. കെ രാധാകൃഷ്ണൻ | 14-04-2024

ഭരണഘടനാ ശിൽപ്പിയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ധിഷണാശാലിയുമായ ഡോ. ബി ആർ അംബേദ്കറിന്റെ 133-ാം ജയന്തിയാണ് ഇന്ന്. ഇന്ത്യൻ ഭരണഘടനയ്ക്ക് മികച്ച അടിസ്ഥാനമൊരുക്കുന്നതിൽ അംബേദ്കറിന്റെ പങ്ക് വളരെ നിസ്തുലമാണ്.

കൂടുതൽ കാണുക

ഡോ. ബിആർ അംബേദ്‌കർ സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളി

സ. പിണറായി വിജയൻ | 14-04-2024

സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളിയായിരുന്നു ഡോ. ബിആർ അംബേദ്‌കർ. ജാതി വ്യവസ്ഥക്കെതിരെയും ജാതീയമായ പീഡനങ്ങൾക്കെതിരെയും അദ്ദേഹമെടുത്ത ഉറച്ച നിലപാട് ഇപ്പോഴും വലിയ പ്രചോദനം നൽകുന്നു.

കൂടുതൽ കാണുക

യുഡിഎഫിന് സിഎഎയെ പറ്റി പ്രതികരിക്കാൻ സൗകര്യമില്ലാത്തത് സംഘപരിവാർ അജണ്ടയോടൊപ്പം ചേരുന്നതുകൊണ്ട്

സ. പിണറായി വിജയൻ | 13-04-2024

പൗരത്വ ഭേദഗതി നിയമത്തിൽ കോണ്‍ഗ്രസ് പ്രകടനപത്രിക നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്? നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയാത്തത് എന്തുകൊണ്ടാണ്? സംഘപരിവാര്‍ അജണ്ടയോടൊപ്പം ചേരുന്നത് കൊണ്ടാണ് യുഡിഎഫിന് ഈ വിഷയത്തിൽ പ്രതികരിക്കാൻ "സൗകര്യമില്ലാ"തെ വരുന്നത്.

കൂടുതൽ കാണുക