Skip to main content

ലേഖനങ്ങൾ


പൗരത്വ ഭേദഗതി നിയമം ആർഎസ്എസ് അജണ്ട

സ. ഇ പി ജയരാജൻ | 12-03-2024

ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിലൂടെ ആർ എസ് എസ് അജണ്ട മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണിത്.

കൂടുതൽ കാണുക

മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം

സ. കെ കെ ശൈലജ ടീച്ചർ | 11-03-2024

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍നില്‍ക്കെ പൗരത്വ നിയമം നടപ്പിലാക്കാനുള്ള കേന്ദ്രനീക്കം രാജ്യത്തെ മനുഷ്യരെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ്. മതവും ജാതിയും പറഞ്ഞ് മനുഷ്യരെ വിഭജിക്കാനുള്ള നീക്കം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് സംശയലേശമന്യേ പറഞ്ഞ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍.

കൂടുതൽ കാണുക

ജയമോഹന്റെ 'പെറുക്കി' പ്രയോഗം സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നുള്ളത്

സ. എം എ ബേബി | 11-03-2024

മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹൻ എന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ 'പെറുക്കികൾ' എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്.

കൂടുതൽ കാണുക

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളത്

സ. പിണറായി വിജയൻ | 11-03-2024

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ കാണുക

എസ്ബിഐ ഇലക്ടറൽ ബോണ്ട് കേസിലെ സുപ്രീംകോടതി വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്പ്പ്

സ. സീതാറാം യെച്ചൂരി | 11-03-2024

എസ്ബിഐ വിഷയത്തിലെ സുപ്രീകോടതി വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവെയ്‌പ്പാണ്. അട്ടിമറിയിലൂടെയം, കുതിര കച്ചവടതിലൂടെയും അധികാരത്തിൽ വരാൻ ശ്രമിക്കുന്നവരെ തടയാൻ ഈ വിധി സഹായകമാകും. രാഷ്ട്രീയ അഴിമതി നിയമപരമാക്കുന്നതിന് വേണ്ടിയാണ് മോദി ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്.

കൂടുതൽ കാണുക

നോട്ടുനിരോധനം മോദിയുടെ ഹിമാലയൻ മണ്ടത്തരം

സ. ടി എം തോമസ് ഐസക് | 11-03-2024

2016 നവംബർ 8ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ തുഗ്ലക് പരിഷ്കാര പരമ്പരയിൽ ആദ്യത്തേത് മോദി പ്രഖ്യാപിച്ചു; അർദ്ധരാത്രി മുതൽ 500 ഉം 1000 ഉം നോട്ടുകൾ പിൻവലിക്കുന്നു. രാജ്യത്തെ നോട്ടുകളുടെ 86 ശതമാനവും ഒറ്റയടിക്ക് ഇല്ലാതാക്കി.

കൂടുതൽ കാണുക

കോർപറേറ്റുകൾക്കായി രാജ്യത്ത്‌ നടത്തുന്ന കൊള്ളയെ മറച്ചുവയ്ക്കുന്നതിനുള്ള ഉപാധിയാണ് ഹിന്ദുത്വ രാഷ്ട്രീയം

സ. പുത്തലത്ത് ദിനേശൻ | 11-03-2024

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ്‌ തങ്ങൾ നേടിയെടുക്കുമെന്ന അവകാശവാദവുമായാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. അതുവഴി ബിജെപി ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഭൂരിപക്ഷം എത്രയാണെന്ന് നിശ്ചയിച്ചാൽ മതിയെന്നുമുള്ള പൊതുബോധം സൃഷ്ടിക്കാനുള്ള പരിശ്രമമാണിത്.

കൂടുതൽ കാണുക

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ, ഡിആർ അനുവദിച്ചു, ക്ഷാമ ബത്ത ഉയർത്തി

| 10-03-2024

സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഓൾ ഇന്ത്യ സർവിസ് ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമ ബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴിൽനിന്ന്‌ ഒമ്പത്‌ ശതമാനമായി ഉയർത്തി.

കൂടുതൽ കാണുക

യുഡിഎഫിനെകൊണ്ട് കേരളത്തിനെന്ത് പ്രയോജനം?

സ. ടി എം തോമസ് ഐസക് | 09-03-2024

പോൾ സക്കറിയയുടെ പ്രസിദ്ധമായ ആ ചോദ്യം മറ്റൊരു തരത്തിൽ കേരളമാകെ ഉയരേണ്ടതാണ്. യുഡിഎഫിനെക്കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം? എന്തിനുവേണ്ടിയാണ് അവരീ നാട്ടിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്? ആരോടാണ് അവരുടെ കൂറ്? മൂന്നരക്കോടി മലയാളികളോട് ഇവർക്കെന്തെങ്കിലും ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടോ?

കൂടുതൽ കാണുക

കോൺഗ്രസ് അണികൾക്കല്ല, നേതാക്കൾക്കാണ് രാഷ്ട്രീയ വിദ്യാഭ്യാസം വേണ്ടത്

സ. ടി എം തോമസ് ഐസക് | 09-03-2024

മുപ്പത്തിയെട്ട് നേതാക്കൾ ഒരു മാസം കൊണ്ട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു എന്നത് അത്ര ശുഭകരമായ വാർത്തയല്ല. നൂറുകണക്കിന് കോൺഗ്രസ്സ് നേതാക്കളാണ് പല ഘട്ടങ്ങളിലായി ബിജെപിയിലേക്ക് ചേക്കേറിയത്. നിലവിലുള്ള ബിജെപി നേതാക്കന്മാരിൽ നല്ലൊരുപങ്കും മുൻ കോൺഗ്രസുകാരാണ്.

കൂടുതൽ കാണുക

കോൺഗ്രസിൽ നിന്ന് ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-03-2024

കോൺ​ഗ്രസിൽ നിന്ന് ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. കോൺ​ഗ്രസ് ബിജെപിയായി മാറിക്കൊണ്ടിരിക്കുന്ന പ്രവണത ശക്തിപ്പെട്ട് വരികയാണ്. മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരുന്ന രീതി കേരളത്തിലും വ്യാപിക്കുകയാണ്.

കൂടുതൽ കാണുക

രാജ്യം ഭരിക്കുന്ന സർക്കാർ നമ്മെ പിന്നോട്ട് നയിക്കുമ്പോൾ അതിനു നേർവിപരീതമെന്നോണം മുഴുവൻ ജീവിത നിലവാര സൂചികകളിലും ഒന്നാം സ്ഥാനം നേടി നമ്മുടെ കൊച്ചുകേരളം മുന്നോട്ട് കുതിക്കുകയാണ്

സ. സി എസ് സുജാത | 08-03-2024

ലോകത്തെമ്പാടുമുള്ള സ്ത്രീകൾ യുദ്ധത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും ഇരകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് സാർവദേശീയ വനിതാദിനം ആചരിക്കുന്നത്. പലസ്തീനിലെ സഹോദരിമാർ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന്‌ ഗാസ നേരിടുന്നത്.

കൂടുതൽ കാണുക

സ്ത്രീകൾക്ക് അപ്രാപ്യമായതൊന്നുമില്ല

സ. പിണറായി വിജയൻ | 08-03-2024

അഗ്നിശമന സേനയിലേക്ക് ചരിത്രത്തിലാദ്യമായി വനിതകള്‍ കടന്നുവരികയെന്ന സുവര്‍ണ്ണ നിമിഷത്തിനാണ് തലസ്ഥാന നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സാര്‍വദേശീയ വനിതാദിനാചരണത്തോടു ചേര്‍ന്നുതന്നെ ഫയര്‍ വുമണ്‍ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്.

കൂടുതൽ കാണുക

നവകേരളത്തിനായി ഒരുമിച്ച് മുന്നേറാം

സ. പിണറായി വിജയൻ | 08-03-2024

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന സന്ദേശമാണ് ഈ വനിതാ ദിനം മുന്നോട്ടുവെക്കുന്നത്. ഇതിനായി പുത്തൻ ഇടപെടലുകൾ നടത്തേണ്ടതുണ്ട്.

കൂടുതൽ കാണുക

കോൺഗ്രസ് നേതാക്കൾ മക്കളെ വളർത്തുന്നത് ബിജെപിക്ക് ദാനം ചെയ്യാനോ?

സ. പിണറായി വിജയൻ | 08-03-2024

കോൺഗ്രസ് നേതാക്കൾ അവരുടെ മക്കളെ പോറ്റിവളർത്തുന്നത് ബിജെപിക്ക് ദാനം നൽകാനാണോ? കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നയാൾ ഈ പട്ടികയിൽ അവസാനത്തേതല്ല. വിലപേശൽ നടത്തിയവരും വില ഉറപ്പിച്ചവരും പറ്റിയ സമയത്ത് മാറാമെന്ന് വാഗ്ദാനം ചെയ്തവരും ഇനിയും കോൺഗ്രസിലുണ്ട്.

കൂടുതൽ കാണുക