Skip to main content

കേരളത്തിന്റെ ഇരട്ട എഞ്ചിനായ കിഫ്ബിയെ തകർക്കാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്

വികസനം ഉറപ്പുവരുത്തുന്നതിന് കേരളത്തിന് ഇരട്ട എഞ്ചിനുള്ള സർക്കാർ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരിക്കുന്നു. അതേ കേരളത്തിന്റെ വികസനത്തിന്റെ വേഗതയും ഗുണവും ഇനിയും ഉയർത്തേണ്ടതുണ്ട്. ഇതാണ് നവകേരള സങ്കൽപ്പത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. പ്രധാനമന്ത്രി പ്രകീർത്തിച്ച ഇരട്ട എഞ്ചിനുള്ള ബിജെപി സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ സമീപനമാണ്. ഇതു മനസിലാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കേരളത്തെയും ഗുജറാത്തിനെയും താരതമ്യപ്പെടുത്തുകയാണ്.

2020-21-ൽ ഗുജറാത്തിലെ പ്രതിശീർഷ വരുമാനം 2.36 ലക്ഷം രൂപയാണ്. കേരളത്തിലേത് 2.05 ലക്ഷം രൂപയും. കോവിഡു കാലത്തെ ഏറ്റവും രൂക്ഷമായ വരുമാനയിടിവ് കേരളത്തിലായിരുന്നു. അല്ലാത്തപക്ഷം രണ്ടും തുല്യമായിരുന്നേനെ. ചുരുക്കത്തിൽ പ്രതിശീർഷവരുമാനം എടുത്താൽ ഗുജറാത്തും കേരളവും ഒരേ നിലയിലാണ്. എന്നാൽ കേരളത്തിലെ കൂലി 800 രൂപയാണ്. ഗുജറാത്തിലേത് 280 രൂപയും. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ശുചിമുറി, ഗ്രാമീണ റോഡുകൾ, ക്ഷേമ പെൻഷനുകൾ എന്നു തുടങ്ങി സാധാരണക്കാരുടെ ക്ഷേമനില പരിശോധിച്ചാൽ ഗുജറാത്തിനേക്കാൾ എത്രയോ മുന്നിലാണു കേരളം. ഏതാണ് മികച്ച വികസന മാതൃക? അതേസമയം ഗുജറാത്തിലെപ്പോലെ ആധുനിക വ്യവസായങ്ങൾ കേരളത്തിൽ ഇല്ല. പശ്ചാത്തലസൗകര്യങ്ങളിൽ പിന്നോക്കമാണ്. ഈ ദൗർബല്യം തിരുത്തുന്നതിനായി പശ്ചാത്തലസൗകര്യങ്ങളിൽ വലിയ മുതൽമുടക്ക് ഉറപ്പുവരുത്താനാണ് കിഫ്ബി സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിന്റെ ഇരട്ട എഞ്ചിനാണ് കിഫ്ബി. ഇതിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്. എന്നിട്ട് കേരളത്തിൽവന്ന് ഇരട്ട എഞ്ചിനുള്ള സർക്കാരിനുവേണ്ടി പ്രധാനമന്ത്രി വാദിക്കുന്നത് വലിയൊരു വിരോധാഭാസമാണ്.

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.