Skip to main content

പിഎഫ്ഐ ഇന്ത്യയിലും കേരളത്തിലും നടത്തുന്ന അക്രമത്തെ എല്ലാ ജനാധിപത്യവാദികളും അപലപിക്കണം, തള്ളിക്കളയണം. മതസൗഹാർദ്ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കിൽ ആർഎസ്എസിനെപ്പോലെ നാം വർജിക്കേണ്ടതാണ് പിഎഫ്ഐയും.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവർഗ്ഗീയ രാഷ്ട്രീയത്തെ അടിമുടി എതിർക്കുന്ന ഒരാളാണ് ഞാൻ. ആർഎസ്എസ് എന്ന അർദ്ധ ഫാഷിസ്റ്റ് സംഘടനയ്ക്ക്, അതേ രീതിയിൽ ഒരു മുസ്ലിം അക്രമി സംഘമുണ്ടാക്കി മറുപടി കൊടുക്കാൻ കഴിയും എന്നു കരുതുന്ന മതതീവ്രവാദികൾ. അവർക്ക് എന്നെയും രാഷ്ട്രീയമായും വ്യക്തിപരമായും ഇഷ്ടമല്ല. 2006-2011ലെ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി പിഎഫ്ഐ അവരുടെ തനിനിറം കാണിച്ചത്. കേരളത്തെ മരവിപ്പിച്ച ആസൂത്രിത തീവ്രവാദ പ്രവർത്തനമായിരുന്നു അത്. അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റി കേരളസമൂഹത്തെ പിഎഫ്ഐ വെല്ലുവിളിച്ചു. മതം മാറാൻ ആഗ്രഹിച്ച ഹാദിയ എന്ന പെൺകുട്ടിയുടെ പ്രശ്നത്തെയും ഏറ്റെടുത്ത് രാഷ്ട്രീയവിവാദമാക്കി വളർത്തി വലുതാക്കി കേരളത്തിൽ മതസ്പർധ വളർത്താൻ ശ്രമിച്ച സംഘടനയാണത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കണം എന്ന് വിശ്വസിക്കുന്ന ഈ സംഘടന ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളത് സിപിഐ എം പ്രവർത്തകരെയാണ്. പിഎഫ്ഐയുടെ കൊലക്കത്തിക്ക് ഏറ്റവും കൂടുതൽ തവണ ഇരയായിട്ടുള്ളതും സിപിഐ എം പ്രവർത്തകരാണ്. ധീരരക്തസാക്ഷിയായ മഹാരാജാസിലെ സഖാവ് അഭിമന്യു വരെ.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ പൗരത്വാവകാശം പ്രശ്നത്തിലാക്കാൻ ആർഎസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരായ പ്രതിഷേധത്തിൽ പിഎഫ്ഐയെ പങ്കെടുപ്പിക്കരുത് എന്ന് നിർബന്ധിച്ചത് സിപിഐ എം ആണ്. മുസ്ലിം ലീഗ് അടക്കമുള്ള കേരളത്തിലെ മുസ്ലിം സംഘടനകൾ അവരോട് രഹസ്യമായും പരസ്യമായും ചങ്ങാത്തം കൂടി. ഡൽഹിയിൽ സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ സമരത്തിൻറെ മറവിൽ ആർഎസ്എസും പിഎഫ്ഐയും ചേർന്നാണ് ഒളിഞ്ഞും തെളിഞ്ഞും ഡൽഹി കലാപം ഉണ്ടാക്കിയത്. അവിടെയും മതന്യൂനപക്ഷങ്ങളുടെ ആശ്വാസത്തിന് എത്തിയത് സിപിഐ എം ആണ്.

പിഎഫ്ഐ എന്ന ഈ അക്രമസംഘടന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും താല്പര്യങ്ങൾക്ക് പൂർണ്ണമായും എതിരാണ്. ഇവർ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐഎസ് മുസ്ലിങ്ങൾക്കായി നിലകൊള്ളുന്നു എന്ന് പറയുന്നത് പോലെയാണ്. താലിബാനും ഐഎസും ഒക്കെ, ഓരോരോ ഘട്ടങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ അമേരിക്കൻ ഏജൻസികൾ തന്നെ പണം മുടക്കി കൗശലപൂർവ്വം ഉണ്ടാക്കിയവയാണെന്നത് ഇന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പിഎഫ്ഐ സംഘടിപ്പിക്കുന്ന അക്രമങ്ങൾകൊണ്ട് ഇന്ത്യയിൽ ആകെ ഉപയോഗമുള്ളത് ആർഎസ്എസിനാണ്.

പിഎഫ്ഐ ഇന്ത്യയിലും കേരളത്തിലും നടത്തുന്ന അക്രമത്തെ എല്ലാ ജനാധിപത്യവാദികളും അപലപിക്കണം, തള്ളിക്കളയണം. മതസൗഹാർദ്ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കിൽ ആർഎസ്എസിനെപ്പോലെ നാം വർജിക്കേണ്ടതാണ് പിഎഫ്ഐയും.

സ. എം എ ബേബി

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.