Skip to main content

സഖാവ് കോടിയേരിക്ക് അന്ത്യാഭിവാദ്യം

മനുഷ്യമോചനത്തിന്റെ മഹാചക്രവാളം ലക്ഷ്യംവച്ച് മർദിതരുടെ പടയണിയെ മുന്നോട്ട് നയിച്ച് അമരത്വത്തിലേക്ക് നടന്നുകയറിയ ഞങ്ങളുടെ പ്രിയസഖാവേ, നിങ്ങൾ നെഞ്ചോട് ചേർത്ത പ്രത്യയശാസ്ത്രവും ഉയർത്തിപ്പിടിച്ച ചെങ്കൊടിയും ഉരുക്കുപോലുറച്ച സംഘടനയും ഞങ്ങളുടെ ഹൃദയത്തിന്റെ അവസാന മിടിപ്പുവരെയും ജീവനുതുല്യം സംരക്ഷിക്കും. നിങ്ങൾ ബാക്കിയാക്കി കടന്നുപോയ പോരാട്ടം, തുടർച്ച മുറിയാതെയും ശക്തിചോരാതെയും ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും. വേർപാടിന്റെ വേദനയിലും നിങ്ങൾ പകർന്നുതന്ന പാഠങ്ങൾ ഞങ്ങളെ കർമനിരതരും സമാരോൽസുകരുമാക്കും. സഖാവ് സ്നേഹിച്ച, സഖാവിനെ സ്നേഹിച്ച മർദിതജനതയുടെ മോചനത്തിനും നന്മയ്ക്കുമായി ഞങ്ങൾ സ്വയം സമർപ്പിക്കുന്നു.

വർഗ്ഗസമരസരണിയിൽ ഒളിമങ്ങാത്ത രക്തനക്ഷത്രമായി എന്നും ഞങ്ങൾക്ക് വഴികാട്ടുക.

അമരനും അജയ്യനുമായ സഖാവ് കോടിയേരിക്ക് അന്ത്യാഭിവാദ്യം.

Red Salute Comrade Kodiyeri

കൂടുതൽ ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.