വ്യാജ പൊതുജനസമ്മതി നിർമ്മാണ മേഖലയായി മാധ്യമ രംഗം മാറി. മാധ്യമങ്ങളുടെ ഈ നിലപാട് ജനാധിപത്യത്തിന് കടുത്ത ഭീഷണിയായി മാറും. മാധ്യമ മേഖലയിലെ 90 ശതമാനവും ഏതാനും കുത്തകകളുടെ കൈകളിലാണ്. അവരുടെ താൽപ്പര്യമനുസരിച്ച് പൊതുജന നിർമ്മിതി കേന്ദ്രമായാണ് ഇത്തരം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് കേരളത്തിലെ മാധ്യമങ്ങളിൽ ഭൂരിഭാഗത്തിന്റെയും മുഖമുദ്ര. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും അവരുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാരുകൾക്കെതിരെയുള്ള ഇവരുടെ പ്രേരണയിൽ തുടങ്ങിയ പല സമരങ്ങളും എന്നാൽ പൊളിഞ്ഞുപോയ്. കുത്തക മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങളെ മറികടന്നാണ് കേരളത്തിൽ ദേശാഭിമാനി ദിനപത്രം പ്രചരിച്ചത്. നമ്മുടെ പൊതു ഇടങ്ങളാണ് ഇത്തരം പ്രതിലോമ ശക്തികൾക്കും വ്യാജ പ്രചാരണങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരുന്നത്. വായനശാലകളും ചായക്കടകളും മുറുക്കാൻ കടകളിലൂടെയും സാധാരണക്കാരായ തൊഴിലാളികൾ ഇത്തരക്കാർക്ക് തക്കതായ മറുപടി നൽകിയിരുന്നു. അവിടങ്ങളിലൊക്കെ അവർക്ക് ഊർജമായത് ദേശാഭിമാനി ആയിരുന്നു. അത്തരം പൊതു ഇടങ്ങൾ ഇന്ന് ഇല്ലാതാകുന്നു. അത് തിരിച്ചുപിടിക്കാൻ ശ്രമം ഉണ്ടാകണം. സൈബർ ഇടമായി പുതിയ കാലത്തെ പൊതു ഇടം. അവിടെയും പ്രതിലോമ രാഷ്ട്രീയത്തിന് മറുപടി പറയാൻ ദേശാഭിമാനിതന്നെയാണ് ഊർജം. അതുകൊണ്ടുതന്നെ ദേശാഭിമാനിയുടെ പ്രസക്തി ഇന്ന് മറ്റ് എന്നത്തെക്കാളും ഏറിയിട്ടുണ്ട്.