Skip to main content

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്.

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും നിലവിൽ പ്രസിഡന്റുമായ ബോൾസനാരോയെയാണ് തൊഴിലാളി പാർടിയുടെ ലൂയിസ് ലുല ഡ സിൽവ പരാജയപ്പെടുത്തിയത്. വലിയ വാശിയോടെ നടന്ന തെരഞ്ഞെടുപ്പിൽ അമ്പത്തൊന്നു ശതമാനം വോട്ട് നേടിയാണ് ലുല വിജയിച്ചത്. അന്യായമായ ഒരു കോടതിവിയിലൂടെ 2019 വരെ മുമ്പ് രണ്ടു തവണ പ്രസിഡന്റ് ആയിരുന്ന ലുല ജയിലിൽ ആയിരുന്നു. ബ്രസീലിയൻ സുപ്രീം കോടതിയുടെ ഒരു വിധി അനുസരിച്ചാണ് അദ്ദേഹം ജയിൽ മോചിതനായതും മറ്റൊരു വിധി പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിച്ചതും. ബോൾസനാരോയുടെ അനുയായികളുടെ ഉഗ്രമായ എതിർപ്പിനെ മാത്രമല്ല, ബ്രസീലിയൻ ഭരണകൂടത്തെ ആകെ നേരിട്ടാണ് ലുല വിജയിച്ചത്.

ക്യൂബയിൽവച്ച് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് സമ്മേളനത്തിലെ ബ്രസീലിയൻ പ്രതിനിധികളോട് സ്ഥിതിഗതികൾ ചർച്ചചെയ്തപ്പോൾ അവർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത് വലിയ ആവേശമായിരുന്നു. വോട്ടിംഗിൽ പങ്കെടുക്കുന്നതിനായി അവർ നേരത്തേമടങ്ങുംമുന്നേ വിജയാശംസകൾ ആലിംഗനത്തോടെ സ്വീകരിച്ചാണ് പിരിഞ്ഞത് . ബ്രസീലിലെ ഇടതുപക്ഷ വിജയത്തോടെ ലാറ്റിനമേരിക്ക ഏതാണ്ട് പൂർണ്ണമായി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവർത്തികളിൽനിന്ന് വിമുക്തമായിട്ടുണ്ട്.

ലോകത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകവാഹകരായ ഡോണൾഡ് ട്രംപ്, ബോറിസ് ജോൺസൺ, നരേന്ദ്ര മോദി, എർദോഗൻ ധാരയിലെ ഒരു നേതാവ് കൂടെ ജനവിധിയാൽ പരാജയപ്പെടുകയാണ്. മോദിയും എർദോഗനും ആണ് ഇനി പരാജയപ്പെടുത്താനുള്ളവർ.

ജനാധിപത്യത്തിനും സോഷ്യലിസത്തിനും സമാധാനത്തിനും വേണ്ടി ലോകമെമ്പാടും നടക്കുന്ന ജനകീയ പ്രസ്ഥാനം മുന്നോട്ട് എന്നാണ് ലുലയുടെ വിജയം ഉയർത്തിക്കാട്ടുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.