ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരമില്ല. സര്‍വ്വകലാശാലകില്‍ കടന്നുകയറ്റത്തിനുളള ബിജെപി നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ പാര്‍ടികളും രംഗത്തു വരണം. രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ വലിയതോതിൽ നടക്കുകയാണ്. ഇത്തരം നീക്കങ്ങളെ ചെറുക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. പണമൊഴുക്കി രാജ്യത്തെ ജനാധിപത്യത്തെ സംഘപരിവാർ ഇല്ലാതാക്കുകയാണ്. ഇതിനെയും പ്രതിരോധിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശം സംരക്ഷിക്കാൻ പ്രതിപക്ഷപാർടികൾ കൈകോർക്കണം. ഗവർണർമാർ സംസ്ഥാന സർക്കാരുകളോട് പെരുമാറുന്ന രീതി എല്ലാവരും കാണുകയാണ്. ഈ വിഷയത്തിൽ ഒന്നിച്ചു നീങ്ങാൻ ബിജെപി ഇതര പാർടികളുടെ നേതാക്കളുമായി ചർച്ച നടത്തും. ഗുജറാത്ത് മോർബി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങൾക്ക് മറുപടി പറയാൻ ഗുജറാത്ത് സർക്കാർ ബാധ്യസ്ഥരാണ്. അപകടത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം.