Skip to main content

ജുഡീഷ്വറിയെ കീഴ്പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്വറിക്ക് നേരെയുള്ള വിമർശനം എക്സിക്യൂട്ടീവിന്റെ കേവലം ഉപകരണമാക്കി ജുഡീഷ്വറിയെ മാറ്റി തീർക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്

ജുഡീഷ്യറിയെ കീഴ്‌പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്യറിക്ക് നേരെയുള്ള വിമർ‍ശനം. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പാർലിമൻ്ററി സംവിധാനത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്.

ചെറിയ ഒരാശ്വാസം ഇപ്പോൾ ജനങ്ങൾക്ക് നല്‍കുന്നത് ജുഡീഷ്യറിയുടെ നീതിനിർ‍വ്വഹണമാണ്. എന്നാൽ അതിനെപ്പോലും കീഴ്‌പ്പെടുത്താനും എക്‌സിക്യൂട്ടീവിൻ്റെ കേവലം ഉപകരണമാക്കി ജുഡീഷ്യറിയെ മാറ്റി തീർ‍ക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിഷ്പക്ഷമായി ജഡ്ജിമാരെ നിയമിക്കാനുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റിൽ‍ പറത്തിക്കൊണ്ട് ആർ‍എസ്എസ് ബന്ധമുള്ളവരേയും ബിജെപിക്കാരേയുമാണ് ജഡ്ജിമാരായി നിയമിക്കുന്നത്. കൊളീജിയത്തിൻ്റെ നിർ‍ദ്ദേശങ്ങൾ തള്ളിക്കളഞ്ഞാണ് സ്വന്തം പാര്‍ട്ടിക്കാരായ ആളുകളെ തള്ളിക്കയറ്റുന്നത്. ഇതിനെതിരെ പ്രതിരോധം തീർ‍ത്തതാണ് ഇപ്പോൾ‍ ഉപരാഷ്ട്രപതിയെ ചൊടിപ്പിച്ചത്.

പാർ‍ലിമൻ്ററി ഭൂരിപക്ഷം ഉപയോഗിച്ച് എന്ത് കൊള്ളരുതായ്മയും ചെയ്യാം എന്നുള്ള ആർ‍എസ്എസ് സംഘപരിവാർ‍ ഫാസിസ്റ്റ് നീക്കത്തിനെതിരെ പൊതുവികാരം നേരത്തെ തന്നെ ഉയർ‍ന്നുവന്നത് നമുക്കറിയാം. ഇപ്പോഴാകട്ടെ സുപ്രീംകോടതിയുടെ അധികാരത്തേയും അടിസ്ഥാന ഘടനയേയും മാറ്റുന്നതിനു വേണ്ടിയിട്ടുള്ള നീക്കമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുക. രാജ്യത്തെ ഇരുട്ടിലാക്കാനുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കങ്ങൾ‍ക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തേണ്ടതുണ്ട്. അതിന് ജനങ്ങൾ ഒറ്റെക്കെട്ടായി മുന്നിട്ടിറങ്ങണം.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.