Skip to main content

ബിൽക്കിസ് ബാനു കൂട്ട ബലാത്സം​ഗ കേസിലെ പ്രതിക്കൊപ്പം ഗുജറാത്തിലെ ബിജെപി നേതാക്കൾ വേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണ്.

അങ്ങനെ മറക്കാനാവുമോ ബിൽക്കിസ് ബാനുവിനെ!

ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സം​ഗം ചെയ്ത കേസിലെ പ്രതിക്കൊപ്പം ഗുജറാത്തിലെ ബിജെപി നേതാക്കളായ ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറും സർക്കാർ വേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണ്.

ഗുജറാത്ത് വംശഹത്യക്കിടെ 2002 മാർച്ച് മൂന്നിനാണ് ആറ് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഗർഭസ്ഥ ശിശുവുൾപ്പെടെ ബിൽക്കിസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരാണ് അന്ന് വംശഹത്യയിൽ കൊല്ലപ്പെട്ടത്. ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് 2022 ആഗസ്തിലാണ്.

ഈ മാസം 25നാണ് ബിൽക്കിസ് ബാനു കേസിലെ പ്രതി ശൈലേഷ് ചിമൻലാൽ ഭട്ട് ബിജെപി ജനപ്രതിനിധികൾക്കൊപ്പം സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാക്കന്മാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രതി അവർക്കൊപ്പം പൂജയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ ബിൽക്കിസ് ബാനു കേസിൽ നടന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീം കോടതി ഇന്നലെ നിരീക്ഷണം നടത്തുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്കിടെ നടന്ന കൂട്ടബലാത്സംഗക്കേസിലെ
പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിച്ച വേളയിലാണ് സുപ്രീം കോടതി ബെഞ്ചിന്റെ ഈ നിരീക്ഷണം. ബിൽക്കിസ് ഭാനുവിന്റെ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയക്കുകയുമുണ്ടായി.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സർക്കാർ പരിപാടിയിൽ വിളിച്ചാദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. ഈ രാജ്യത്തെ നിയമസംവിധാനങ്ങളെ തങ്ങൾ തെല്ലും വിലവെക്കുന്നില്ലെന്ന സംഘപരിവാറിന്റെ പ്രഖ്യാപനമാണത്. അണികൾക്ക് ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും കൂടിയാണിത്. ഇതിനെതിരെ പ്രതിഷേധിക്കാനും ബിൽക്കിസ് ബാനുവിനൊപ്പം നിൽക്കാനും മതനിരപേക്ഷ ഇന്ത്യയാകെ മുന്നോട്ടുവരേണ്ടതുണ്ട്.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി. യോഗത്തിൽ പാർടി ജില്ലാ സെക്രട്ടറി സ. സി എൻ മോഹനൻ അധ്യക്ഷനായി. പ്രൊഫ.

പൊലീസിനെയും പട്ടാളത്തെയും ഉപകരണമാക്കിമാറ്റി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കുകയല്ല, മറിച്ച് അത്തരം സംവിധാനങ്ങളെ ജനകീയമാക്കി മാറ്റുക എന്നതാണ് പാർടിയുടെ നയം

സ. പുത്തലത്ത് ദിനേശൻ

1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഭരണത്തിൽ വന്ന സംസ്ഥാന സർക്കാർ പൊലീസിനോട് സ്വീകരിക്കേണ്ട നയം സംബന്ധിച്ച് വ്യക്തമായ കാഴ്‌ചപ്പാട് രൂപീകരിച്ചിരുന്നു. 1957 ജൂലൈ 12ന് പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ഇങ്ങനെ പറയുന്നുണ്ട്:

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനം

സ. ടി പി രാമകൃഷ്‌ണന്‍

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ്.