ദേശീയപാത വികസനത്തിൽ സംസ്ഥാനത്തിന് ഒരു പങ്കുമില്ലെന്നും കേരളം ഒരു രൂപ പോലും ചിലവാക്കിയിട്ടില്ലെന്നുമുള്ള ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രന്ദ്രന്റെ അവകാശവാദം പൊളിച്ച് കേന്ദ്രസർക്കാർ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി ഇതുവരെ കേരളം നൽകിയത് 5519 കോടി രൂപ. സഖാവ് എ എ റഹീം എം പിയുടെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ തുക കേന്ദ്ര സർക്കാർ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. പതിനാറ് പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള ചിലവിന്റെ 25 ശതമാനം കേരളം നൽകുമെന്നാണ് കരാർ. അതെസമയം മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഒരു രൂപയും ഈ ഇനത്തിൽ ചിലവഴിച്ചിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ കേരളത്തിന്റെ വികസനത്തിന് തുരങ്കംവെക്കുകയാണ് ബിജെപി. സുരേന്ദ്രന്റെ ഗീബൽസിയൻ തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും