Skip to main content

ശാസ്ത്രീയമായ ചരിത്രബോധം ചോർത്തികളയുന്നത് ഫാസിസ്റ്റ് തന്ത്രമാണ്

എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിനു പിന്നാലെ ഗാന്ധി വധത്തെയും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെയും കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാർ എന്താണ് കരുതുന്നത്? മഹാത്മാഗാന്ധിയെ വധിച്ചതിന് പിന്നാലെ ആർഎസ്എസിനെ നിരോധിച്ചത് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ സ്വന്തം കയ്യിൽ നിന്ന് ഗാന്ധി വധത്തിന്റെ ചോരക്കറ കഴുകിക്കളയാം എന്നാണോ? ആർഎസ്എസ് തീവ്രവാദികളുടെ ഗുരുവായ വിഡി സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിയായി വിചാരണ നേരിട്ടു എന്നതും നമ്മുടെ രാഷ്ട്രത്തിന്റെ സ്മരണയിൽ നിന്ന് മായ്ച്ചു കളയാനാവുന്നതല്ല.

‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു’, ‘ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’ തുടങ്ങിയ ഭാഗങ്ങൾ കൂടാതെ ഗുജറാത്ത് കലാപം, മുഗൾ കോടതികൾ, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രവർത്തനം തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി.

നമ്മുടെ രാജ്യചരിത്രത്തിൻറെ നിർണായക വസ്തുതകൾ വിദ്യാർത്ഥികളിൽ നിന്ന് മറച്ചു വയ്ക്കുന്നതിലൂടെ അറിവ് നേടുന്നതിനുള്ള അവരുടെ അവകാശം ലംഘിക്കുകയാണ്.

ശാസ്ത്രീയമായ ചരിത്രബോധമാണ് സാമൂഹികമാറ്റത്തിന് പരിശ്രമിക്കുകയും പൊരുതുകയും ചെയ്യുന്നവരുടെ കരുത്ത് . അത് ചോർത്തിക്കളയൽ എന്നും ഫാസിസ്റ്റ് തന്ത്രമായിരുന്നു എന്നത് മറന്നുകൂടാ.

 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.