വൈദേശിക ആധിപത്യത്തിനെതിരെ അഭിമാനകരമായ പോരാട്ടം നടന്ന മണ്ണാണ് നമ്മുടെത്. സമര പോരാളികളെ വിസ്മൃതിയിലേക്ക് തള്ളുകയും വൈദേശികാധിപത്യവുമായി സമരസപ്പെട്ടവരെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന രീതി വ്യാപകമാവുകയാണ്. അതിനായി ചരിത്രം തിരുത്തുന്നു.
പ്രധാനികളുടെ പേരുകൾ ഒഴിവാക്കി സമരസപ്പെട്ടവരുടെ പേരുകൾ തിരുകി കയറ്റാനുള്ള ശ്രമം വ്യാപകമാവുന്നു. അതിനാൽ നമ്മുടെ ചരിത്രവും അതിൽ ഉൾപ്പെട്ടവരെയും കുറിച്ച് പറയുകയും പഠിപ്പിക്കുകയും വേണം. ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണം.