Skip to main content

വിചാരധാരയെ ബിജെപി തള്ളിപ്പറയുമോ?

ക്രൈസ്തവരെ പ്രധാന ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയെ തള്ളിപ്പറയാന്‍ ബിജെപിയും സംഘപരിവാരും തയ്യാറാണോ? ബിജെപി നേതാക്കള്‍ ക്രിസ്തീയ സമുദായത്തില്‍പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ ചോദ്യമാണുയരുന്നത്.

വീടുകള്‍ സന്ദര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ക്ക് വിചാരധാര വായിച്ചുകൊണ്ടാണ് വീട്ടുകാര്‍ മറുപടി നല്‍കുന്നത്. മതമേലധ്യക്ഷര്‍ക്കും വിചാരധാരയെ കുറിച്ച് ധാരണയുണ്ട്. വിചാരധാരയില്‍ മൂന്ന് ആഭ്യന്തര ശത്രുക്കളുണ്ട്. ഇതില്‍ പ്രധാന ആഭ്യന്തരശത്രു ക്രിസ്ത്യാനികളാണ്. മിഷനറി പ്രവര്‍ത്തകനായിരുന്ന ഗ്രഹാം സ്റ്റെയിനിനെയും കുടുംബത്തെയും ചുട്ടുകൊന്ന അനുഭവമുണ്ട്. ഇതെല്ലാം ബിജെപി നേതാക്കളോട് നേരിട്ട് ചോദിയ്ക്കാനുള്ള നല്ല അവസരമായാണ് അവരുടെ വീട് സന്ദര്‍ശനത്തെ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ കാണുന്നത്.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ 2022ലെ കണക്കു പ്രകാരം 598 ആക്രമണമാണ് ഇന്ത്യയില്‍ ആര്‍എസ്എസ് വിചാരധാരയെ അടുസ്ഥാനപ്പെടുത്തി ക്രൈസ്തവര്‍ക്കുനേരെ നടത്തിയിട്ടുള്ളത്. 89 പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെട്ടു. രാജ്യത്ത് 68 പള്ളികള്‍ തകര്‍ത്തു. ആകെ 127 ആക്രമണങ്ങളില്‍ 87ഉം സംഘപരിവാറിന്റെ സംഘടിത കലാപം ആയിരുന്നു. 2020ലും 2021ലും 104 ആക്രമണമാണ് സംഘപരിവാര്‍ നടത്തിയത്.

കരോളുകള്‍പോലും ആക്രമിക്കപ്പെട്ടു. യുപിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത് നമുക്കറിയാം. ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നൂറുകണക്കിന് അക്രമികള്‍ ആയുധങ്ങളുമായി പള്ളികള്‍ ആക്രമിച്ചത് മറക്കാറായിട്ടില്ല. മധ്യപ്രദേശിലും സമാന ആക്രമങ്ങള്‍ നടന്നു. ഇതില്‍ പ്രതികളായവര്‍ സംഘപരിവാറിന്റെ ഉത്തരവാദപ്പെട്ട നേതാക്കളാണ്. ബിജെപിയുടെ പുതിയ നീക്കങ്ങള്‍കൊണ്ട് പൊതു രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല.
 

 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.