Skip to main content

കേരളത്തിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിച്ചാൽ നടക്കില്ല

കേന്ദ്ര അധികാരമുപയോഗിച്ച്‌ ആർഎസ്‌എസും സംഘപരിവാറും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. മതന്യൂനപക്ഷങ്ങളെ രാജ്യത്ത്‌ തുടരാൻ അനുവദിക്കില്ല എന്നതാണ്‌ അവരുടെ നയം. കർണാടകയിൽ ഭീകര ക്രൈസ്‌തവ വേട്ട നടന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പലയിടങ്ങളിലും സംഘർഷം സൃഷ്ടിച്ചു. വർഗീയ സംഘർഷങ്ങൾ ഉയർത്തികൊണ്ടുവരിക, അതിന് പിന്നിലേക്ക് ആളുകളെ തള്ളി വിടുക, ഇതുവഴി വോട്ട് ശേഷി വർധിപ്പിക്കുക എന്നതാണ്‌ ബിജെപിയുടെ തന്ത്രം.

ഈസ്‌റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിൽ ക്രിസ്‌ത്യൻ ദേവാലയം സന്ദർശിച്ചു. ഇതുവരെ ചെയ്തതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കിൽ സന്ദർശനം നല്ലതാണ്‌. കേരളത്തിലെ ബിജെപി നേതാക്കളും അരമനകൾ സന്ദർശിച്ചു. അതുകൊണ്ട്‌ ദോഷമില്ല. കാരണം, കേരളത്തിന് പുറത്താണ്‌ ക്രൈസ്‌തവ വേട്ട. ഇവിടെ വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ല. ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

ബിജെപി അധികാരത്തിൽനിന്ന്‌ ഇറങ്ങണമെന്നതിൽ ആർക്കും തർക്കമില്ല. ഇന്നത്തെ അവസ്ഥയിൽ ഒരു പൊതുമുന്നണി രൂപീകരിക്കാനുള്ള സാധ്യത വിരളമാണ്‌. മുൻ തെരഞ്ഞെടുപ്പുകളിലേതുപോലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കൂട്ടുകെട്ടുകൾക്ക്‌ നേതൃത്വം നൽകാൻ പലസംസ്ഥാനങ്ങളിലും ശേഷിയും ജനപിന്തുണയുമുള്ള പ്രാദേശിക രാഷ്ട്രീയകക്ഷികളുണ്ട്‌. അവരുടെ നേതൃത്വത്തിൽ കൂട്ടുകെട്ടുണ്ടാകണം. ബിജെപിയെ എതിർക്കാൻ തയ്യാറുള്ളവരെ ആ സംസ്ഥാനങ്ങളിൽ അണിനിരത്തി ബിജെപിയുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരണം. അങ്ങനെ വന്നാൽ ബിജെപിയെ പരാജയപ്പെടുത്താം.

കേന്ദ്രത്തിൽ സർക്കാർ എങ്ങനെ വേണമെന്ന്‌ തെരഞ്ഞടുപ്പിനുശേഷം ആലോചിക്കാം. ഇക്കാര്യത്തിൽ കോൺഗ്രസ്‌ വിശാല സമീപനം സ്വീകരിക്കണം. എന്നാൽ, സിപിഐ എമ്മിനെ നേരിടാൻ ബിജെപിയെ സഹകരിപ്പിക്കണമെന്നാണ്‌ കോൺഗ്രസ്‌ ആഗ്രഹിക്കുന്നത്‌. അതാണ്‌ കോൺഗ്രസിനെ അധഃപതനത്തിലേക്ക്‌ തള്ളിവിടുന്നത്‌.

 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.