Skip to main content

1966 ൽ പ്രസിദ്ധീകരിച്ച വിചാരധാര സംഘപരിവാർ ഇന്നും ഉയർത്തിപ്പിടിക്കുന്നു

തലശ്ശേരി ബിഷപ്പ് പാംപ്ലാനി റബറിന് 300 രൂപ താങ്ങുവില നിശ്ചയിച്ചാൽ ബിജെപിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞതു കേട്ടപ്പോൾ ലോകവ്യാപാര കരാറും ആസിയാൻ കരാറും റബർ കൃഷിക്കാരെ കുടുക്കിയ മരണക്കെണിയുടെ വികാരതള്ളിച്ചയിൽ പറഞ്ഞ ഒന്നായേ കണക്കിലെടുത്തുള്ളൂ. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയായി കണ്ടത് വിചാരധാരയുടെ ന്യായീകരണമാണ് - “വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യം”.

എന്നത്തെ സാഹചര്യം? എം.ടി. രമേശിന്റെ പ്രസ്താവനയിൽ കണ്ടത് “നാല്പതുകളിലും അൻപതുകളിലും ഗോൾവാൾക്കർ പറഞ്ഞ കാര്യങ്ങളാണ് വിചാരധാരയിലുള്ളത്. അതൊന്നും ഇപ്പോൾ ഞങ്ങൾ പൊക്കിപ്പിടിച്ച് നടക്കുന്നില്ല.” ഈ രണ്ടു വാചകങ്ങളും കള്ളമാണ്.

ഒന്ന്, ഗോൾവാൾക്കർ വിചാരധാര എഴുതി പ്രസിദ്ധീകരിച്ചത് 1966-ലാണ്. രണ്ട്, സംഘപരിവാർ ഡൽഹിയിൽ സംഘടിപ്പിച്ച ആഗോള ഹിന്ദുകോൺഗ്രസ് സമർത്ഥിക്കുന്നത് അഞ്ച് ശത്രുക്കൾ ഉണ്ടെന്നാണ്. മാർക്സിസം, മെറ്റീരിയലിസം, മെക്കാളെയിസം, മിഷണറികൾ, മുസ്ലിംതീവ്രവാദം എന്നിവയാണവ. ഇംഗ്ലീഷ് അക്ഷരമാലയിലെ എം-ൽ നിന്ന് എല്ലാ ശത്രുക്കളുടെയും പേരുകൾ പ്രാസം ഒപ്പിക്കാൻ വേണ്ടി ക്രിസ്ത്യാനികളെ മിഷണറി എന്നു വിളിച്ചൂവെന്നേയുള്ളൂ.

ബഹുമാന്യനായ ബിഷപ്പ് ഒരുകാര്യം മനസിലാക്കുക. ഇവിടുത്തെ ബിജെപി പ്രവർത്തകർ എന്തു തന്നെ അങ്ങോട്ടു പറഞ്ഞിട്ടുണ്ടെങ്കിലും പാർലമെന്റിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കൃത്യമായ ഉത്തരം നൽകിക്കഴിഞ്ഞു. ആഗോള കരാറുകളിൽ റബർ വ്യവസായ ഉല്പന്നമായിട്ടാണ് നിർവ്വചിച്ചിരിക്കുന്നത്. അതുകൊണ്ട് റബറിനു താങ്ങുവില നിശ്ചയിക്കാനാവില്ല. താങ്ങുവില പോട്ടെ, കേരളം ഇന്നു നിശ്ചയിച്ചിട്ടുള്ള 170 രൂപയിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു രൂപ കൂടുതൽ ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. റബറിന്റെ സബ്സിഡി എത്ര വേണമെങ്കിലും ഉയർത്താം. പകുതി കേന്ദ്രം, പകുതി സംസ്ഥാനം. ഇതൊന്നും ചെവികൊള്ളാൻ കേന്ദ്രം തയ്യാറല്ല. അവരാണ് ഇനി 300 രൂപ തരാൻ പോകുന്നത്. ബിജെപിയും കോൺഗ്രസും അല്ല റബർ വിലയ്ക്കുള്ള ഉത്തരം. അവരുടെ നയങ്ങളാണ് ഈ വിലത്തകർച്ച സൃഷ്ടിച്ചത്.

സഹായിച്ചില്ലെങ്കിൽ പോട്ടേ, ഇനിയും ദ്രോഹിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ബിജെപി ചെയ്യുന്നത് നോക്കൂ - കേരളത്തിനു പുറത്ത് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു ബദൽ റബർ ഉല്പാദന മേഖല സൃഷ്ടിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റബർ വില കുത്തനെ ഇടിയുന്ന കാലത്താണ് ഈ നയം ആവിഷ്കരിച്ചിട്ടുള്ളതെന്നത് ഓർക്കണം. കേരളത്തിലെ പ്രായമേറിയ റബർ തോട്ടങ്ങൾക്ക് റീപ്ലാന്റിംഗ് സബ്സിഡി നിഷേധിച്ചിരിക്കുന്നു. അതേസമയം, പുതിയ തോട്ടങ്ങൾക്ക് പ്ലാന്റിംഗ് സബ്സിഡി നൽകുന്നു. ഇതാണ് ബിജെപി ചെയ്യുന്നത്. എന്നാലും ചിലർക്ക് എന്തൊരു വലിയ വ്യാമോഹമാണ്.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.