Skip to main content

കേന്ദ്രം വൻതോതിൽ ഫണ്ട്‌ കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കോട്ടമുണ്ടായില്ല.

കേന്ദ്രം വൻതോതിൽ ഫണ്ട്‌ വെട്ടിക്കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കോട്ടമുണ്ടായില്ല.

കേന്ദ്രം 2022ൽ 822 കോടി രൂപ പദ്ധതിത്തുകയിൽ കുറച്ചു. എന്നാൽ, സംസ്ഥാനത്ത്‌ 2021ൽ 10.23 കോടി തൊഴിൽദിനങ്ങളായിരുന്നെങ്കിൽ 2022ൽ 10.59 കോടിയായി. ദേശീയതലത്തിൽ ഇത്‌ 389 കോടിയിൽ നിന്ന്‌ 361 കോടിയായി കുറഞ്ഞു. ദേശീയതലത്തിൽ ഒരു കുടുംബത്തിന്‌ ലഭിച്ചത് ശരാശരി 50 തൊഴിൽദിനമാണ്‌. കേരളത്തിൽ അത് 64 ആയി. നൂറുദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ദേശീയ ശരാശരി 8 ശതമാനം മാത്രവും കേരളത്തിൽ അത് 31 ശതമാനവുമാണ്.

പട്ടികവർഗവിഭാഗത്തിലുള്ളവർക്ക് ലഭിച്ച തൊഴിൽ ദിനങ്ങളുടെ ദേശീയ ശരാശരി 57ഉം കേരളത്തിൽ 86ഉം ആണ്. സംസ്ഥാന ഖജനാവിൽനിന്ന്‌ പണം വിനിയോഗിച്ച്‌ പട്ടികവർഗകുടുംബങ്ങൾക്ക്‌ നൂറിലധികം തൊഴിൽദിനം ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്‌. 2021– 22ൽ 7 കോടി തൊഴിൽദിനങ്ങൾക്കുള്ള അനുമതിയാണ്‌ കേരളത്തിന്‌ ആദ്യഘട്ടം ലഭിച്ചത്‌. കാര്യക്ഷമമായി നടപ്പാക്കിയതിനാൽ അത്‌ 10 കോടിയായി ഉയർത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.

പദ്ധതി കൃത്യമായി ഓഡിറ്റിങ്‌ നടത്തി കാര്യക്ഷമമാക്കാനാണ്‌ ജനപങ്കാളിത്തത്തോടെ സോഷ്യൽ ഓഡിറ്റ്‌ നിർബന്ധമാക്കിയത്‌. സമ്പൂർണ സോഷ്യൽ ഓഡിറ്റിങ്‌ കൈവരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. ഭാവിയിൽ ഓരോ വർഷവും രണ്ടുതവണയാണ്‌ സോഷ്യൽ ഓഡിറ്റിങ്‌ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.