Skip to main content

രാജ്യത്ത് അപ്രഖ്യാപിത നിയമനിരോധനം

രാജ്യത്തെ പൊതുമേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോഴും അപ്രഖ്യാപിത നിയമനനിരോധനം നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ. പൊതുമേഖലാ ബാങ്കുകളിൽ മൂന്നുലക്ഷം ക്ലർക്കുമാരുടെയും രണ്ടുലക്ഷം ഓഫീസർമാരുടെയും ഒഴിവുള്ളപ്പോഴാണ്‌ നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്. എസ്‌ബിഐ പോലും തുഛവേതനം നൽകി കരാർ, അപ്രന്റീസ്‌ നിയമനം നടത്തുന്നു. നൂറുകണക്കിന്‌ ജീവനക്കാർ വിരമിച്ചിട്ടും കനറാ ബാങ്ക്‌ അപേക്ഷപോലും ക്ഷണിച്ചിട്ടില്ല. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 5000 ക്ലർക്കുമാരെ അപ്രന്റീസായി നിയമിക്കാൻ ഇറക്കിയ വിജ്ഞാപനത്തിൽ വെറും 10,000 രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

റെയിൽവേയിൽ നിലവിൽ രണ്ടുലക്ഷത്തിലധികം ഒഴിവുകളുണ്ട്‌. ഡിവിഷനിൽ 1000 ഒഴിവുകൾ വന്നാൽ 500 എണ്ണം നിർത്തലാക്കും. ബാക്കിയുള്ളതിൽ 100 നിയമനം നടത്തി 400 ഒഴിവ്‌ കണക്കാക്കും. രാത്രിപോലും ട്രെയിനുകളിൽ ആർപിഎഫും ടിടിഇയും ആവശ്യത്തിന്‌ ഇല്ലാത്തത്‌ സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുമ്പോഴാണിത്‌. ഇതിനു പുറമെയാണ് സൈന്യത്തിലും സ്ഥിരജോലി ഇല്ലാതാക്കി കരാർ നിയമനം നടത്തുന്ന അഗ്നിവീർ പദ്ധിതി അടിച്ചേൽപ്പിച്ചത്. ഇത് ഭാവിയിൽ രാജ്യ സുരക്ഷയെ തന്നെ പ്രതിക്കൂലമായി ബാധിക്കുമെന്നാണ്‌ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി ലാഭകരമല്ല എന്ന വാദമുയർത്തി എച്ച്‌ഐഎൽപോലെ കേന്ദ്രപൊതുമേഖലാ വ്യവസായശാലകൾ അടച്ചുപൂട്ടി. ഇതുമൂലം നൂറുകണക്കിന് തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വന്നത്.

അതേസമയം പൊതുമേഖലാസ്ഥാപനങ്ങളിൽ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ മുഖേന നിയമനം ലഭിച്ച തുച്ഛമായ നിയമനങ്ങൾ പോലും പ്രധാനമന്ത്രിയുടെ തൊഴിൽമേളയിലൂടെ നൽകിയതാക്കാൻ ശ്രമം നടക്കുകയാണ്. ബാങ്കിങ്‌ മേഖലയിൽ ഐബിപിഎസ്‌, റെയിൽവേയിൽ ആർആർബി, ആർആർസി റിക്രൂട്ട്മെന്റ്‌ ബോർഡുകൾ എന്നിവ നിയമിച്ചവർക്കാണ്‌ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ തൊഴിൽ നൽകിയതായി തെറ്റിദ്ധാരണ പരത്തുന്നത്‌. ഇന്ന് ഓൺലൈനായി നടന്ന പിഎം റോസ്‌ഗർ മേളയിൽ ഇവർക്ക്‌ പ്രധാനമന്ത്രി നിയമനക്കത്ത്‌ നൽകി.

 

 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.