Skip to main content

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം. ചരിത്രത്തെയും യാഥാർഥ്യത്തെയും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടിനെതിരെ പ്രതികരിക്കണം. ചരിത്രത്തെയും സംസ്കാരത്തേയും മാറ്റിയെഴുതി വർഗീയതയും ജാതീയതയും അടിച്ചേൽപ്പിച്ച് നാട്ടിലാകെ ദുരിത തീമഴ പെയ്യിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലോ ജനകീയ മുന്നേറ്റങ്ങളോ ഉണ്ടാക്കാത്ത, ഒരു സംഭാവനയും ചെയ്യാത്ത, ആർഎസ്എസ്– ബിജെപി നേതൃത്വമാണ് വ്യാജസിദ്ധാന്തങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാരുടെ നയം തന്നെയാണ് ഹിന്ദുത്വവാദികളും പയറ്റുന്നത്. ബിജെപി ഭരണത്തിലെ ആകെ നേട്ടം കോർപ്പറേറ്റുകൾക്ക് മാത്രം. വൻകിടക്കാർക്ക് 11 ലക്ഷം കോടി രൂപ ബാങ്ക് വായ്പ നൽകുകയും നാല് ലക്ഷം കോടി എഴുതിത്തള്ളുകയും ചെയ്തു.

ബിജെപി മതത്തെ രാഷ്ട്രീയ ആയുധമാക്കിയാണ് അധികാരത്തിലെത്തിയത്. മതന്യൂനപക്ഷങ്ങളെയാകെ പീഡിപ്പിക്കുകയും ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നവരുമിപ്പോൾ ക്രിസ്ത്യൻ സഭയുമായി അടുക്കാൻ ശ്രമിക്കുന്നത്. അവരെ പുതിയ ബന്ധുക്കളാക്കാൻ നോക്കുകയാണ്. ക്രിസ്ത്യൻ തെമ്മാടികളാൽ ശബരിമല ക്ഷേത്രമുൾപ്പെടെ തകർക്കപ്പെടുകയും ആന്തരികഭീഷണി നേരിടുകയും ചെയ്യുകയാണെന്ന് ആർഎസ്എസ് വിചാരധാരയിൽ വ്യക്തമായി പറയുമ്പോഴാണ് പുതിയ നീക്കം. മാത്രമല്ല ആകെയുണ്ടായിരുന്നയാളെ കുരിശിൽ തറച്ചുവെന്നും ക്രിസ്ത്യാനികൾ സാമൂഹ്യ മതഘടനയെ തകർക്കുന്നുവെന്നും പറയുമ്പോഴാണ് രാഷ്ട്രീയ അധികാരത്തിനായി ന്യൂനപക്ഷങ്ങളുടെ കാലുപിടിക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും ആക്രമണം നേരിട്ടപ്പോൾ സംരക്ഷകരായി നിന്ന ചരിത്രമാണ് സിപിഐ എമ്മിനുള്ളത്.



 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.