Skip to main content

കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേത്

കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുകയും വസ്‌തു‌‌‌താ വിരുദ്ധമായ പ്രസ്‌താവനകൾ നടത്തുകയുമാണ്.

കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേത്. ഒരു പുതിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞില്ല. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടും.

കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് കേന്ദ്രം ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്‌ടറിയുടെ പ്രവര്‍ത്തനവും നടന്നിട്ടില്ല.

 

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.