ഇന്ത്യൻ ഫാഷിസ്റ്റുകൾ ശാസ്ത്രത്തിനും ആധുനിക വിജ്ഞാനത്തിനും പുരോഗതിക്കും എതിരാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് പാഠപുസ്തകങ്ങളിൽ അവർ നടത്തുന്ന ഇടപെടലുകൾ.
ചരിത്രപാഠപുസ്തകങ്ങളിലെ ഇടപെടലുകൾക്ക് ശേഷം ഇപ്പോഴിതാ എൻസിഇആർടിയുടെ 9, 10 ക്ലാസുകളിലെ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നു. 11, 12 ക്ലാസുകളിലെ പരിണാമവും പാരമ്പര്യവും എന്ന ആദ്യ അദ്ധ്യായം പാരമ്പര്യത്തെക്കുറിച്ചുള്ള ഒന്നാക്കി മാറ്റുകയും ചെയ്തു. ഡാർവിനെക്കുറിച്ചുള്ള ഒരു ബോക്സിൽ കൊടുത്തിരിക്കുന്ന വിവരം പോലും ഒഴിവാക്കി.
പരിണാമസിദ്ധാന്തത്തെക്കുറിച്ചും ഡാർവിനെക്കുറിച്ചും പഠിക്കാതെ ആധുനിക ശാസ്ത്രം പഠിക്കാനാവില്ല. ജീവികളെ ഇങ്ങനെ ആരും സൃഷ്ടിച്ചതല്ല, അവ പരിണമിച്ചുണ്ടായതാണെന്ന് സ്ഥാപിച്ചെടുത്തത് ഡാർവിൻ ആണ്. ഭൂമി പരന്നതല്ല, ഒരു ഗോളമാണ്, ഭൂമിക്ക് ചുറ്റും പ്രപഞ്ചം കറങ്ങുകയല്ല, സൗരയൂഥത്തിൻറെ കേന്ദ്രം സൂര്യൻ ആണ് എന്ന് ഒക്കെ ശാസ്ത്രഞ്ജർ സ്ഥാപിച്ചെടുത്തതുപോലെ സർവപ്രധാനമാണ് പരിണാമസിദ്ധാന്തം. മാത്രല്ല, കാൾ മാർക്സ് ഉൾപ്പെടെയുള്ളവരുടെ ശാസ്ത്രീയ ചിന്തകൾക്കെല്ലാം കൂടുതൽ ശക്തിപകരാനും ഡാർവിൻ മുന്നോട്ടുവച്ച വിപ്ലവകരമായചിന്തസഹായകമായി. ഇക്കാര്യത്തിൽ കേന്ദ്ര ബിജെപി സർക്കാർ തെറ്റുതിരുത്തണമെന്ന് ഇന്ത്യയിലെ ശാസ്ത്രജ്ഞസമൂഹവും വിദ്യാഭ്യാസവിചക്ഷ്ണരും എല്ലാം ആവശ്യപ്പെട്ടിട്ടും അവർ കുലുങ്ങിയിട്ടില്ല. വലിയ ജനകീയ പ്രക്ഷോഭത്തിലൂടെ ഈ പിന്തിരിപ്പൻ തീരുമാനങ്ങളെ തിരുത്തിയില്ല എങ്കിൽ നമ്മുടെ രാജ്യത്തെ അത് വലിയ തോതിൽ പിന്നോട്ടടിക്കും.