Skip to main content

കേരളത്തോട് വീണ്ടും കടുത്ത അവഗണന

രാജ്യത്ത് പുതിയ നഴ്സിംഗ് കോളേജുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് സ. എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകി. 157 പുതിയ നഴ്സിംഗ് കൊളേജുകൾക്കാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ഇതിലൂടെ പതിനയ്യായിരത്തി എഴുന്നൂറോളം നഴ്സിംഗ് സീറ്റുകളുടെ വർധനവാണ് രാജ്യത്ത് ഉണ്ടാകാൻ പോകുന്നത്. എന്നാൽ ഇതിൽ കേരളത്തിന്‌ ഒരു സീറ്റ് പോലും അധികമായി അനുവദിക്കാത്തത് നരേന്ദ്ര മോദി സർക്കാർ കേരളത്തോട് തുടർന്നുവരുന്ന ചിറ്റമ്മ നയത്തിന്റെ ഭാഗമായാണ്.

രാജ്യത്തിനു മാതൃകയായ ആരോഗ്യ പരിചരണ സംവിധാനമാണ് കേരളത്തിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുകയും ആഗോള പ്രശംസ നേടിയെടുക്കുകയും ചെയ്ത വിഭാഗമാണ് മലയാളി നഴ്സുമാർ. ഇന്ത്യയിലെ എല്ലാ പ്രമുഖ നഴ്സിംഗ് കോളേജുകളിലും മലയാളി വിദ്യാർഥികളാണ് ഭൂരിപക്ഷവും. ഈ വസ്തുതകളെല്ലാം മുന്നിൽ നിൽക്കെ, പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ പൂർണമായും അവഗണിച്ച നടപടി അധാർമികവും അത്യന്തം പ്രതിഷേധാർഹവുമാണ്. അതിനാൽ എത്രയും വേഗത്തിൽ കേരളത്തിലും പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിക്കണമെന്നും നഴ്സിംഗ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.