Skip to main content

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വെല്ലുവിളി നേരിടുന്ന കാലമാണ് നിലവിലുള്ളത്. തൊഴിലവകാശങ്ങൾ നിസ്സങ്കോചം കൂടുതലായി ഹനിക്കപ്പെടുന്നു. കൂടാതെ തൊഴിലവസരം തന്നെ അനിയന്ത്രിതമായ ലാഭാസക്തിമൂലം വെട്ടിക്കുറച്ചുകൊണ്ട് തൊഴിലാളികളെ കൂടുതൽ ഞെരുക്കുന്നു.

യൂണിയൻ സർക്കാരിൽ നിലവിലുള്ള പത്തുലക്ഷത്തിലധികം ഒഴിവുകൾ നികത്തുന്നില്ല. സൈന്യത്തിൽ പോലും കരാർ നിയമനം കൊണ്ടു വന്നു. ഈ അവസ്ഥ സ്വകാര്യ മേഖലയിലെയും തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കാനും ഉള്ളവ തന്നെ അവകാശങ്ങളോ ജോലി സ്ഥിരതയോ ഇല്ലാത്ത കരാർ നിയമനങ്ങളാക്കാനും അവസരം നൽകുന്നു. കൃത്രിമമായിക്കൂടി സൃഷ്ടിച്ച തൊഴിലില്ലായ്മയാണ് മുതലാളിത്തത്തിന് എന്നും കൂടുതൽ വിലപേശൽ ശേഷി നൽകുന്നത്.

ഇന്ത്യയിൽ ഇന്ന് പരിമിതമായെങ്കിലും ഉള്ള തൊഴിലാളിപക്ഷ തൊഴിൽബന്ധ നിയമങ്ങൾ റദ്ദ് ചെയ്യാനുള്ള നീക്കവും നടക്കുന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ത്യാഗപൂർണ്ണമായ സമരപരമ്പരകളിലുടെ കൈവരിച്ച തൊഴിലവകാശങ്ങളാണ് ഇത്തരത്തിൽ തട്ടിപ്പറിക്കുന്നത്. ശതകോടീശ്വരന്മാരുടെ കൊടുംചൂഷണം നിർബാധം തുടരുവാൻ സർവ്വതന്ത്ര സ്വാതന്ത്ര്യമൊരുക്കാനാണ് ഇതെല്ലാമെന്നതിൽ സംശയമില്ല. ഇതിന്റെ ഭാഗമായി സംഘടിക്കാനും അവകാശങ്ങൾക്കായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ പ്രാഥമികമായ മൌലികാവകാശവും നരേന്ദ്ര മോദി സർക്കാരിന് കീഴിൽ തടയപ്പെടുന്നു.

ഇന്ത്യയിലെ എഴുപത് ശതമാനം തപാൽ ജീവനക്കാരുടെ പിന്തുണയുള്ള യൂണിയന്റെ അംഗീകാരം അപഹാസ്യമായ തൊടുന്യായം പറഞ്ഞ് പിൻവലിച്ചതാണ് ഈ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിലെ ഏറ്റവും ഒടുവിലത്തേത്.

തൊഴിലാളിവർഗം അതുകൊണ്ട് കൂടുതൽ ചങ്കുറപ്പോടെ, നിശ്ചയദാർഢ്യത്തോടെ സംഘടിതരായി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നതാണ് ഈ മെയ്ദിനത്തിന്റെ സന്ദേശം.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.