Skip to main content

കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ജീവനക്കാരും യോജിച്ച പോരാട്ടം നടത്തണം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ജീവനക്കാരും യോജിച്ച പോരാട്ടം നടത്തണം. കഴിഞ്ഞ 30 വർഷത്തിനിടെ നാലുലക്ഷം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഉൽപ്പാദന ചെലവിനേക്കാൾ 50 ശതമാനത്തിലധികം താങ്ങുവില നൽകുമെന്നും വാഗ്ദാനംനൽകി അധികാരത്തിലേറിയ മോദി സർക്കാർ കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതരത്തിൽ കാർഷിക നിയമങ്ങൾ നടപ്പാക്കി. നോട്ട് നിരോധനം കർഷകരെ ദുരിതത്തിലാക്കി, ആത്മഹത്യയിലേക്ക് നയിച്ചു. കേന്ദ്രനയങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കർഷകർ നടത്തിയത്. ഇതിനെ പിന്തുണച്ച തപാൽ ജീവനക്കാരുടെ സംഘടനകളുടെ അംഗീകാരം കേന്ദ്രം പിൻവലിച്ചു.

പ്രതിഷേധിക്കുന്ന എഴുത്തുകാരും മാധ്യമപ്രവർത്തകരും കൊല്ലപ്പെടുന്നു. ഗുജറാത്ത് കലാപത്തിന് നേതൃത്വം നൽകിയവർ കുറ്റവിമുക്തരായി രാജ്യം ഭരിക്കുന്നു. രാജ്യത്തിന്റെ അഭിമാനമുയർത്തിയ വനിതാ കായികതാരങ്ങൾ ചൂഷണത്തിന് ഇരയാകുന്നു. തെരഞ്ഞെടുപ്പ്‌ കമീഷനെയും ജുഡീഷ്യറിയെയുമടക്കം വരുതിയിലാക്കാൻ ശ്രമം നടക്കുന്നു. പ്രക്ഷോഭമുയർത്തുന്ന കർഷകരെയും തൊഴിലാളികളെയും ഭിന്നിപ്പിക്കാൻ വർഗീയകലാപം സൃഷ്ടിക്കുന്നു. ഇത്തരം നയങ്ങൾക്കെതിരെ ജനാഭിപ്രായം രൂപീകരിക്കാൻ സർക്കാർ ജീവനക്കാരും കാര്യക്ഷമമായി ഇടപെടണം.

 

കൂടുതൽ ലേഖനങ്ങൾ

മഹത്തായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുന്നു

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു

സ. പിണറായി വിജയൻ

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയങ്കരനായ ഇടതുപക്ഷ സ്ഥാനാർത്ഥി സഖാവ് സത്യൻ മൊകേരിയുടെ വിജയത്തിനായി വലിയ ജനാവലിയാണ് ഓരോ സമ്മേളന സ്ഥലങ്ങളിലേക്കും ഒഴുകിയെത്തിയത്.

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികൾ

സ. ടി പി രാമകൃഷ്‌ണൻ

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്‌.