Skip to main content

സാമ്പത്തികഘടന തകരുമെന്ന് പ്രവചിച്ചവർക്ക് കേരളം മറുപടി നൽകി

കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചായിരുന്നു സർക്കാരിനെതിരായ പ്രചാരവേല. സാമ്പത്തികഘടന തകർന്ന്‌ കേരളം ഒന്നുമല്ലാതാകാൻ പോകുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, കേരളത്തിന്‌ കൃത്യമായ കണക്കുകളുണ്ടായിരുന്നു. കൃത്യമായ സാമ്പത്തിക അച്ചടക്കം എൽഡിഎഫ്‌ സർക്കാർ നടപ്പാക്കി. ചെലവുകൾ നിയന്ത്രിച്ചും സർക്കാരിന്‌ ലഭിക്കേണ്ട വരുമാനം കൃത്യമായി ഉറപ്പാക്കിയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയായിരുന്നു. നേരത്തേ തെറ്റായ പ്രചാരവേല നടത്തിയ മനോരമയടക്കമുള്ള മാധ്യമങ്ങൾക്കു തന്നെ ഇപ്പോൾ തിരിച്ചെഴുതേണ്ടി വന്നു. സിഎജിയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ്‌ ഈ മാധ്യമങ്ങൾക്ക്‌ സത്യാവസ്ഥ നൽകേണ്ടിവന്നത്‌.

കേന്ദ്രസർക്കാരിന്റെ എല്ലാവിധ ശ്വാസംമുട്ടിക്കലുകളെയും മറികടന്നാണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനുള്ള ഉപരോധപ്രവർത്തനങ്ങളായിരുന്നു കേന്ദ്രസർക്കാരിന്റേത്‌. കേന്ദ്രവിഹിതങ്ങളടക്കം വെട്ടിക്കുറച്ചു. അതിനെയൊക്കെ അതീജീവിക്കുകയായിരുന്നു കേരളം. ക്ഷേമ പദ്ധതികളിൽനിന്ന്‌ പിറകോട്ടുപോയല്ല, എല്ലാ ക്ഷേമപെൻഷനുകളും അർഹരുടെ കൈയിലെത്തിച്ചുകൊണ്ടു തന്നെയാണ് കേരളം മുന്നോട്ടു പോകുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

കേരളത്തിന്റെ സാമൂഹിക പരിണാമത്തിനുനേരെ പിടിച്ച കണ്ണാടിയാണ് ഉന്നതി പദ്ധതി

സ. പിണറായി വിജയൻ

കേരളത്തിന്റെ സാമൂഹിക പരിണാമത്തിനുനേരെ പിടിച്ച കണ്ണാടിയാണ് ഉന്നതി പദ്ധതി. ഒരുകാലത്ത് വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം ഇന്ന് വിദേശപഠനത്തിന് പോവുകയാണ്. ഈ മാറ്റം പെട്ടെന്നുണ്ടായതോ ആരെങ്കിലും തങ്കത്തളികയിൽ നൽകിയതോ അല്ല.

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.