Skip to main content

ഫാസിസത്തെ തടയാൻ ബിജെപിയെ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് പിഴുതു മാറ്റണം.

മണിപ്പൂരിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കേരളം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലും കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാനുള്ള ആശയം ആദ്യം മുന്നോട്ട് വച്ചത് ഹിന്ദുമഹാസഭയാണ്. സമൂഹത്തെ എങ്ങനെ വിഭജിക്കാം എന്നാണ് ഇപ്പോഴും സംഘപരിവാര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണത്തിനും തൊഴിലിനും പകരം രാമക്ഷേത്രം തരാമെന്നാണ് ബിജെപി ജനങ്ങളോട് പറയുന്നത്. അനുകൂല ആശയതലം രൂപപ്പെടുത്താന്‍ ചരിത്രത്തെ മാറ്റിയെഴുതുകയാണ്.

ഫാസിസത്തെ തടഞ്ഞു നിര്‍ത്താന്‍ ബിജെപിയെ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് പിഴുതു മാറ്റണം. കര്‍ണ്ണാടകയില്‍ ബിജെപിയെ പുറത്താക്കാനായത് അനുകൂല ഘടകമാണ്.

 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.