Skip to main content

സംഘപരിവാർ ഭയപ്പെടുന്ന ചരിത്രം കേരളത്തിലെ പാഠപുസ്‌തകങ്ങളിൽ പഠിപ്പിക്കും

കേരളത്തിൽ വിദ്വേഷത്തിന്റെ വിത്തുവിതയ്‌ക്കാനുള്ള നീക്കമാണ് ചിലർ നടത്തുന്നത്. രാജ്യമാകെ കേരളത്തെക്കുറിച്ച് തികച്ചും മോശമായ ചിത്രം പ്രചരിപ്പിക്കാൻ ഇക്കൂട്ടർ കുറച്ചുനാളായി നിരന്തരശ്രമം നടത്തുന്നു. നുണകൾ ആവർത്തിച്ചാവർത്തിച്ച് സത്യങ്ങളെന്ന മട്ടിൽ അവതരിപ്പിക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് അവർ പയറ്റുന്നത്. ദുരാരോപണങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

വർഗീയ കലാപത്തിലൂടെ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്‌ട്രീയ വിപുലീകരണം നടത്തുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. 2014 മുതലുള്ള സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് ബോധ്യമാകും. ഏകീകൃത സിവിൽ കോഡിലേക്കാണു നീങ്ങുന്നത്. തുടർന്ന് ഹിന്ദുരാഷ്‌ട്ര നിർമാണത്തിലേക്കും. ക്രൈസ്‌തവ, മുസ്ലീം അടക്കമുള്ള വിഭാഗങ്ങൾക്ക് സ്വന്തം സ്വത്വം നിലനിർത്താൻ കഴിയാതാവുന്നു എന്നതാണ് രാജ്യത്തിന്റെ പൊതുസ്ഥിതി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇനിയും കലാപത്തീ അണയാത്ത മണിപ്പൂർ.

ചരിത്രത്തെ എന്നും സംഘപരിവാറിന് ഭയമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യം അവകാശപ്പെടുന്ന അവർക്ക് രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ വേവലാതിയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യാചരിത്രത്തിന്റെ ബഹുസ്വരതയെയാണ് അവർ ഭയപ്പെടുന്നത്.

രാഷ്‌ട്രപിതാവ് ഗാന്ധിജിയും ആദ്യ പ്രധാനമന്ത്രി നെഹ്റുവും പാഠപുസ്‌തകങ്ങളിൽ നിന്ന് വെട്ടിമാറ്റപ്പെടുന്നു. ഇപ്പോഴിതാ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാനാ അബുൽ കലാം ആസാദിനെയും പുറത്താക്കിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കംചെയ്യാനും എൻസിഇആർടി തീരുമാനിച്ചിരിക്കുന്നു.

പാഠങ്ങൾ നീക്കി ചരിത്രം മായ്‌ക്കാനാവുമെന്ന് വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണ്‌. സംഘപരിവാർ ഭയപ്പെടുന്നവയെല്ലാം കേരളത്തിലെ പാഠപുസ്‌തകങ്ങളിൽ തുടർന്നും പഠിപ്പിക്കുക തന്നെ ചെയ്യും.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.