Skip to main content

സ്വാതന്ത്ര്യസമരത്തിന്റെ നേർ വിപരീതദിശയിൽ ആശയം ഉൽപ്പാദിപ്പിച്ചയാളാണ് സവർക്കർ

മഹാത്മാഗാന്ധിയേക്കാൾ പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി സവർക്കറാണെന്ന്‌ വരുത്താനാണ്‌ ആർഎസ്‌എസ്‌ ചരിത്രകാരന്മാർ ശ്രമിക്കുന്നത്. സവർക്കറിന്‌ സ്വാതന്ത്ര്യസമര പോരാട്ടവുമായി ഒരു ബന്ധവുമില്ല. സമരത്തിന്റെ ആദ്യഘട്ടത്തിൽ ഒളിച്ചോടി, മാപ്പെഴുതി, സ്വാതന്ത്ര്യസമരത്തിന്റെ നേർ വിപരീതദിശയിൽ ആശയം ഉൽപ്പാദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ രണ്ടാക്കി വിഭജിക്കാനുള്ള ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ നിലപാടിനോടൊപ്പം നിനിന്നതിനോടൊപ്പം തന്നെ വിഭജനത്തിൽ ഹിന്ദുമഹാസഭയുടെ ആശയരൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചതും സവർക്കറാണ്‌.

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.