Skip to main content

എൽഡിഎഫ്‌ സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക്

മാനവികതയിലും സാമൂഹികനീതിയിലും സാങ്കേതിക നൈപുണ്യത്തിലുമൂന്നിയ വികസനം ലക്ഷ്യമിട്ട്, ജനകീയ വികസന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക് എത്തിയിരിക്കുകയാണ്.

നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികൾ പ്രകാരം കേരളം രാജ്യത്തൊന്നാമതാണ്. പാർലിമെന്റിൽ സമർപ്പിച്ച 2022ലെ സാമ്പത്തിക സർവ്വേയുടെ ഭാഗമായ സുസ്ഥിര വികസന സൂചികകളിൽ 75 പോയിന്റുമായാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ശുചി മുറിയുള്ള വീടുകൾ (98.2% വീടുകളിലും), ആയുർദൈർഖ്യനിരക്ക് (75.3 വയസ്സ് ), കുറഞ്ഞ ശിശു മരണനിരക്ക് (1000 ജനനങ്ങൾക്ക് 4.4) എന്നീ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. നീതി ആയോഗിന്റെ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവുള്ള (0.71%) സംസ്ഥാനവും കേരളം തന്നെയാണ്. ആരോഗ്യസൂചികയിൽ തുടർച്ചയായി നാലുവർഷം ഒന്നാമതെത്തിയതും എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണ്.

പബ്ലിക് അഫയേർസ് ഇൻഡെക്സിലും കേരളം ഒന്നാമതാണ്. പബ്ലിക് അഫയേർസ് സെന്റർ 2021ൽ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡെക്‌സിൽ മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനം എന്ന നേട്ടം കേരളം കരസ്ഥമാക്കി. ഇന്ത്യ ടുഡേ 2021ൽ നടത്തിയ ഹാപ്പിനെസ്സ് ഇൻഡക്സ് സർവേയിലും കേരളം ഒന്നാം സ്ഥാനം നേടി. ആന്വൽ സ്‌റ്റാറ്റസ്‌ ഓഫ്‌ എഡ്യൂക്കേഷൻ റിപ്പോർട്ട്‌ പ്രകാരം രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കിയത് കേരളമാണ്. 91 ശതമാനം കുട്ടികൾക്കും കേരളത്തിന് ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞപ്പോൾ രാജ്യത്ത് ആകെ 24.5 ശതമാനം കുട്ടികൾക്ക് മാത്രമാണ് ഓൺലൈൻ വിദ്യാഭ്യാസം ലഭിച്ചത്.

രാജ്യത്തെ പൊലീസ് സേവനങ്ങളുടെ കാര്യക്ഷമതയെപ്പറ്റിയുള്ള ജനാഭിപ്രായം അറിയുവാനായുള്ള 2021ലെ ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ സ്മാർട്ട് പൊലീസിങ് സർവേ പ്രകാരം അഴിമതി വിമുക്ത സേവനത്തിൽ കേരള പൊലീസ് രാജ്യത്തൊന്നാമതാണ്. കൂടാതെ കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലും സൈബർഡോമും ചേർന്ന് നടത്തിയ കോവിഡ് കാലത്തെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് 2021ലെ നാഷണൽ ഇ-ഗവേർണൻസ് അവാർഡും ലഭിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ലും ആരോഗ്യ മന്തന്‍ 4.0ലും ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. ഇ - സജ്ജീവനി, കാരുണ്യ ബെനവലന്റ് ഫണ്ട് സംരംഭങ്ങൾക്ക് ഗവേണൻസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പുരസ്‌കാരം, കേന്ദ്ര സർക്കാർ വയോജനപരിപാലന രംഗത്തെ മികവിന് നൽകുന്ന 2021ലെ വയോശ്രേഷ്‌ഠ പുരസ്‌കാരം എന്നിവയും കേരളത്തിനായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനായുള്ള ഇന്ത്യാ ടുഡേയുടെ ഹെൽത്ത്ഗിരി അവാർഡും സംസ്ഥാന ആരോഗ്യ വകുപ്പിനാണ് ലഭിച്ചത്. കേരളം നാഷണൽ എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഒന്നാമതും ഗ്രാമീണ പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ റണ്ണർ അപ്പുമായിരുന്നു.

നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരള ടൂറിസത്തിന് ഒന്നാം സ്ഥാനമായിരുന്നു (ജൂൺ 2021). പറമ്പികുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‌ 2021ലെ നാറ്റ്‌ വെസ്റ്റ്‌ എർത്ത്‌ ഗാർഡിയൻ (മുന്‍ ആര്‍ബിഎസ് എര്‍ത്ത് ഹീറോസ് അവാര്‍ഡ്) പുരസ്‌കാരം ലഭിച്ചു. ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്തടൂറിസം ഗ്രാമം പദ്ധതിക്ക് വേൾഡ് ട്രാവൽ മാർക്കറ്റ് അവാർഡ് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ 2022 ജൂണ്‍ മാസത്തില്‍ കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമത്തില്‍ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചു. ടൂറിസം മേഖലയിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ പ്രവർത്തനത്തിലെ മാതൃകാ പ്രവർത്തനത്തിന് വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അവാർഡും ലഭിക്കുകയുണ്ടായി.

ഈ നേട്ടങ്ങളൊക്കെ തന്നെ സർക്കാരിന്റെ വിജയത്തിന്റെ കൈയൊപ്പാണ്ണ്. കേരളത്തെ അവഗണിച്ച്‌ തോൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെയും കേരളത്തിന്റെ വികസനത്തിന് തടസമിടുന്ന പ്രതിപക്ഷ കൂട്ടങ്ങളുടെയും ശ്രമങ്ങളെ അതിജീവിച്ചു ബദൽ നയങ്ങളും ക്ഷേമ-വികസന പരിപാടികളുമായി കൂടുതൽ കരുത്തോടെയാണ് എൽഡിഎഫ്‌ സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്. 

കൂടുതൽ ലേഖനങ്ങൾ

മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ബഹുജന പ്രതിഷേധ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും

ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട്‌ പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതർക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന പ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം കേരളത്തെ സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ മാധ്യമങ്ങളുടെ നുണ പ്രചരണം

സ. എം ബി രാജേഷ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ്‌ ബിജെപി നേതാവിനെപ്പോലെ സംസാരിക്കരുത്

സ. ടി എം തോമസ് ഐസക്

വയനാട് ദുരന്തത്തിന്റെ നഷ്ടക്കണക്ക്‌ അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, 2012-ൽ വരൾച്ചാദുരിതാശ്വാസമായി യുഡിഎഫ്‌ സർക്കാർ 19,000 കോടിയുടെ നഷ്ടം കണക്കാക്കിയതിന്റെ മാനദണ്ഡം വിശദീകരിക്കണം.

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’

സ. പിണറായി വിജയൻ

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിൽ. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ.