Skip to main content

സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കും വഹിക്കാത്തവർ കൃത്രിമമായ ചരിത്രം രചിക്കാൻ ശ്രമിക്കുന്നു

സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കും വഹിക്കാത്തവർ കൃത്രിമമായ ചരിത്രം രചിക്കാൻ ശ്രമിക്കുകയാണ്. മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്റെയും പി കൃഷ്‌ണപിള്ളയുടെയും സംഭാവനകളെക്കുറിച്ച്‌ അറിയാത്തവരാണ്‌ ഇക്കൂട്ടർ.

സ്വാതന്ത്ര്യസമര ഘട്ടത്തിൽ ബ്രിട്ടീഷ്‌ അനുകൂല നിലപാടാണ്‌ ഇപ്പോൾ കൃത്രിമമായ ചരിത്രം രചിക്കാൻ ശ്രമിക്കുന്നവർ ഉയർത്തിപ്പിടിച്ചത്‌. ബ്രിട്ടീഷുകാർക്കെതിരെ സമരംചെയ്‌ത്‌ സമയവും ആരോഗ്യവും കളയരുതെന്നാണ്‌ യുവജനങ്ങളോട്‌ ഗോൾവാൾക്കർ ഉപദേശിച്ചത്‌. ഇന്ന്‌ രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നവരായി അവർ മാറി. തങ്ങൾക്ക്‌ ഒരു പങ്കുമില്ലാത്തതിനാൽ സ്വാതന്ത്ര്യസമരത്തിന്റെ യഥാർഥ ചരിത്രം ആരും അറിയരുതെന്ന്‌ അവർ ശഠിക്കുന്നു. പാഠപുസ്‌തകത്തിൽനിന്ന്‌ ഗാന്ധിയെ ഒഴിവാക്കുന്നു.

ഗാന്ധിയെ പഠിക്കുമ്പോൾ ഗാന്ധിയെ കൊന്നതാരെന്നും ഗോഡ്‌സെ ആരെന്നും ആർഎസ്‌എസിനെ നിരോധിച്ചത്‌ എന്തിനാണെന്നും പഠിക്കേണ്ടിവരും. അതവർക്ക്‌ അസ്വസ്ഥതയുളവാക്കുന്ന യാഥാർഥ്യമാണ്‌. മുഗൾ ചരിത്രം പാടില്ല എന്നാണ്‌ വാശി. സ്വാതന്ത്ര്യസമരമേ നടന്നിട്ടില്ലെന്ന്‌ പറയാനാണ്‌ ശ്രമം.

കേരളം വ്യത്യസ്‌ത നിലപാടാണ്‌ സ്വീകരിക്കുന്നത്‌. പാടില്ലെന്ന്‌ പറഞ്ഞ പാഠഭാഗങ്ങൾ പഠിപ്പിക്കാനാണ്‌ കേരളം തീരുമാനിച്ചത്‌. യഥാർഥ ചരിത്രം നാടിന്റെ മുന്നിൽ അവതരിപ്പിക്കും.

 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.