Skip to main content

റെയിൽവേയെ പാളം തെറ്റിക്കുന്ന കേന്ദ്ര സർക്കാർ

യാത്രക്കാരുടെ കൂട്ടമരണങ്ങൾക്ക് ഇടയാക്കുന്ന വൻ അപകടങ്ങൾ പതിവാകുമ്പോഴും റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്‌ 3.14 ലക്ഷം തസ്‌തിക. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമാണ് ഇത്‌. ഇതുകൂടാതെ സിഗ്‌നൽ സംവിധാനം നവീകരിക്കാൻ റെയിൽവേ പണം മുടക്കുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ്‌ ഇതിനായി നീക്കിവയ്‌ക്കുന്നത്‌. ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്‌’ സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്‌.

ഇപ്പോൾ ദുരന്തമുണ്ടായ കിഴക്കൻ സോണിൽ 30,141 തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌. ലോക്കോപൈലറ്റുമാർ തുടർച്ചയായി 12 മണിക്കൂർവരെ ജോലിചെയ്യേണ്ടിവരുന്നു. ഇതരവിഭാഗം ജീവനക്കാർ ഇതിലേറെ സമയം പണിയെടുക്കേണ്ട സ്ഥിതിയാണ്‌. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ, നിയമനനിരോധന നയങ്ങളുടെ കൂടി സൃഷ്ടിയാണ്‌ ആവർത്തിക്കുന്ന അപകടങ്ങള്‍.

എൻജിനിയർമാർ, ടെക്‌നീഷ്യന്മാർ, സ്‌റ്റേഷൻ മാസ്റ്റർമാർ എന്നിവരുടെ അടക്കം തസ്‌തികകളാണ്‌ വർഷങ്ങളായി ഒഴിച്ചിട്ടിരിക്കുന്നത്‌. ഉത്തരറെയിൽവേയിലാണ്‌ ഏറ്റവും കൂടുതൽ ഒഴിവുകൾ 38,754 എണ്ണം. മധ്യ റെയിൽവേയിൽ ഒഴിച്ചിട്ടിരിക്കുന്ന 28,650 തസ്‌തികയിൽ പകുതിയോളം സുരക്ഷാവിഭാഗത്തിലാണ്‌. ട്രെയിൻ സർവീസ്‌ ഉൾപ്പെടെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രം സുരക്ഷാവിഭാഗത്തെ പൂർണമായും അവഗണിക്കുന്നു. ദക്ഷിണ റെയിൽവേയിൽ ലോക്കോപൈലറ്റുമാരുടെ 392 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു.

2022–23ൽ സിഗ്നൽ മറികടന്നത്‌ അടക്കം മൊത്തം 162 അപകടമാണ്‌ ഉണ്ടായത്‌. അമിതജോലിഭാരമാണ്‌ ഇതിനു കാരണമെന്ന്‌ റെയിൽവേ അന്വേഷണ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. വന്ദേ ഭാരത്‌ ട്രെയിനുകളുടെയും സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെയും പേരിൽ മേനിനടിക്കുന്ന സർക്കാർ ട്രാക്കുകളും സിഗ്നൽ സമ്പ്രദായവും ബ്രേക്കിങ്‌ സംവിധാനവും കുറ്റമറ്റതാക്കാൻ പണം ചെലവിടുന്നില്ല. വന്ദേ ഭാരത്‌ ട്രെയിനുകൾ നിലവിലെ ട്രാക്കുകളിൽ വേഗത്തിലോടിക്കാൻ ശ്രമിക്കുന്നത്‌ ഇതര ട്രെയിൻ സർവീസുകളെ സമ്മർദത്തിലാക്കുന്നു. റെയിൽവേ ബജറ്റ്‌ പോലും അവസാനിപ്പിച്ച മോദി സർക്കാർ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ പടിപടിയായി തകർക്കുകയാണ്‌

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.