Skip to main content

എഴുപത് വർഷത്തിലെ ഏറ്റവും ഉയർന്ന വളര്‍ച്ച കൈവരിച്ച് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടുകയുണ്ടായി. 2016-ല്‍ 2400 കോടി രൂപയായിരുന്ന വായ്പാ ആസ്തി 2023 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 6500 കോടി രൂപയായി ഉയര്‍ന്നു. 2021-22-ല്‍ കെ.എഫ്.സിയുടെ ലാഭം 13.20 കോടി രൂപയായിരുന്നെങ്കില്‍ 2022-23 –ല്‍ അത് 50.19 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. സ്ഥാപനത്തിന്റെ നിഷ്ക്രിയ ആസ്തിയാകട്ടെ 3.11 ശതമാനമായി കുറയ്ക്കുവാനും കഴിഞ്ഞു. ഏഴ് പതിറ്റാണ്ടിനിടെ കെ.എഫ്.സിയുടെ ഏറ്റവും മികച്ച വാര്‍ഷിക കണക്കുകളാണിത്. കോവിഡിന് ശേഷം സംസ്ഥാനത്തെ സാമ്പത്തികരംഗം ശക്തമായി തിരിച്ചുവരുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണാവുന്നതാണ്. ടൂറിസവും വ്യവസായവുമുള്‍പ്പടെയുള്ള മേഖലകളില്‍ ഉണര്‍വുണ്ടായിരിക്കുന്നു.
വ്യവസായ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 3207 കോടി രൂപയുടെ വായ്പ കെ.എഫ്.സി കഴിഞ്ഞ വര്‍ഷം അനുവദിച്ചു. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ 2404 സംരംഭങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ 472 കോടി രൂപയുടെ വായ്പകള്‍ നല്‍കി. ഈ പദ്ധതികള്‍ക്കെല്ലാം സര്‍ക്കാര്‍ 3 ശതമാനം പലിശ സബ്സിഡി നല്‍കിവരുന്നു. 49 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 59.91 കോടി രൂപയുടെ വായ്പയും കെ.എഫ്.സി അനുവദിച്ചു.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കെ.എഫ്.സിയ്ക്ക് ഷെയര്‍ ക്യാപിറ്റലായി നല്‍കിയത് 200 കോടി രൂപയാണ്.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി പതിനായിരം കോടിയിലേക്ക് ഉയര്‍ത്താനും രാജ്യത്തെ മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായി കെ.എഫ്.സിയെ മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.