Skip to main content

ഒഡീഷ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്‌ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനാവാതെ റെയിൽവെയും കേന്ദ്രസർക്കാരും

മൂന്ന്‌ ദശകങ്ങൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്‌ച പിന്നിടുമ്പോഴും അപകട കാരണം കണ്ടെത്താനാവാതെ റെയിൽവെയും കേന്ദ്രസർക്കാരും. പ്രാഥമികാന്വേഷണം നടത്തിയ അഞ്ചംഗ റെയിൽവെ ഉദ്യോഗസ്ഥ സംഘത്തിന്‌ ഏകാഭിപ്രായത്തിൽ എത്താനായിട്ടില്ല. റെയിൽവെ സുരക്ഷാകമീഷണറുടെ അന്വേഷണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. സുരക്ഷാവീഴ്‌ചകൾ അടക്കം മറച്ചുവെയ്‌ക്കുന്നതിനായി തിടുക്കത്തിൽ ‘അട്ടിമറി‘ സംശയം ഉന്നയിച്ചുകൊണ്ട്‌ കേന്ദ്രസർക്കാർ അന്വേഷണം സിബിഐക്ക്‌ കൈമാറുകയും ചെയ്‌തു. സുരക്ഷാകമീഷണറുടെ റിപ്പോർട്ട്‌ പുറത്തുവരുത്തിന്‌ മുമ്പായി തന്നെ വിശ്വാസ്യത നഷ്ടപ്പെട്ട സിബിഐയെ രംഗത്തെത്തിച്ച മോദി സർക്കാർ നടപടി സംശയാസ്പദമാണ്.

ട്രെയിനുകൾ തുടർച്ചയായി പാളംതെറ്റുന്നത്‌ ഗൗരവമായി പരിഗണിച്ച്‌ പരിഹാരം കാണണമെന്ന്‌ കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽവച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിന്റെ അപര്യാപ്‌തതയടക്കം പാളംതെറ്റലിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്‌. ഇതിനുപുറമെ ഫെബ്രുവരിയിൽ സൗത്ത്‌–വെസ്റ്റ്‌ റെയിൽ സോണിന്റെ പ്രിൻസിപ്പൽ ചീഫ്‌ ഓപ്പറേറ്റിങ്‌ മാനേജർ സിഗ്നലിങ്‌ സംവിധാനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന്‌ കത്തയച്ചിരുന്നു. യശ്വന്ത്‌പുർ–നിസാമുദ്ദീൻ സമ്പർക്കക്രാന്തി എക്‌സ്‌പ്രസ്‌ സിഗ്നൽ തെറ്റി ഒരു ചരക്കുവണ്ടിയിൽ ഇടിക്കേണ്ടിയിരുന്ന സാഹചര്യം വിശദീകരിച്ചായിരുന്നു കത്ത്‌. ലോക്കോപൈലറ്റിന്റെ ജാഗ്രത കൊണ്ടുമാത്രമാണ്‌ വലിയൊരു അപകടം ഒഴിവായതെന്നും അടിയന്തരമായി സിഗ്നലിങ്‌ സംവിധാനങ്ങൾ പരിശോധനാ വിധേയമാക്കി പിഴവുകൾ തിരുത്തണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ ഇതൊന്നും പരിഗണിച്ചില്ല. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ കൊട്ടിഘോഷിച്ച്‌ സർക്കാർ നടപ്പാക്കിയ കവച്‌ സംവിധാനം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല.

ഓരോ വർഷവും വർധിച്ചുവരുന്ന ട്രെയിൻ അപകടങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. മുന്നൂറോളം പേരുടെ ജീവനെടുത്ത ഒഡിഷ ട്രെയിൻ ദുരന്തം റെയിൽ മേഖലയോട്‌ മോദി സർക്കാർ കാട്ടിയ കൊടിയ അനാസ്ഥയുടെ നേർച്ചിത്രമാണ്‌. 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.