Skip to main content

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പ്‌

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണ്. അത്‌ ഞരമ്പുരോഗത്തിന്റെ ഭാഗമാണ്, ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലായിരുന്നു. പരിപാടി സ്‌പോൺസർഷിപ്പാണെന്നാണ്‌ ഒരു ആരോപണം. കേരളത്തിൽ നടക്കുന്ന ലോക കേരളസഭയുടെ ചെലവ്‌ സർക്കാരാണ്‌ വഹിക്കുന്നത്‌. എന്നാൽ, മേഖലാ സമ്മേളനം ആരംഭിച്ചതു മുതൽ ചെലവുവഹിക്കുന്നത്‌ അതത്‌ മേഖലകളാണ്‌. ദുബായിൽ നടന്നപ്പോഴും ലണ്ടനിൽ നടന്നപ്പോഴും അങ്ങനെയായിരുന്നു. ആ സാഹചര്യത്തിൽ ഇത്‌ വിവാദമാക്കേണ്ട കാര്യമില്ല. സ്‌പോൺസർഷിപ്പിൽ ആദ്യമായല്ല പരിപാടി നടത്തുന്നത്‌. ഈ പറയുന്നവർ പരിപാടികൾ നടത്തുന്നത്‌ എങ്ങനെയാണ്‌. റബറിന്റെ പൈസയാണോ അതിനു ചെലവഴിക്കുന്നത്?

ഇവിടെ എത്തിയപ്പോൾ പലരും എനിക്കും ചുറ്റും വന്നു. അവർ ലക്ഷങ്ങൾ കൊടുത്തിട്ടാണോ അങ്ങനെ നിന്നത്‌. എന്നാൽ, കേരളത്തിൽ പ്രചരിപ്പിച്ചത്‌ നട്ടാൽ കുരുക്കാത്ത നുണകളാണ്‌. ഇത്‌ മുഖ്യമന്ത്രി ഇകഴ്‌ത്തലല്ല, നമ്മുടെ നാടിനെയും നാടിന്റെ സംസ്കാരത്തെയും ഇകഴ്‌ത്തലാണ്‌. ഏതൊരു നല്ല കാര്യത്തെയും എങ്ങനെ കെട്ടതാക്കി ചിത്രീകരിക്കാമെന്ന പ്രത്യേക മാനസികാവസ്ഥ ചിലർക്കുണ്ട്‌. മേഖലാ സമ്മേളനത്തെ കുറിച്ച്‌ നല്ല സംരംഭം എന്നാണ്‌ സാധാരണ എല്ലാവരും പറയുന്നത്‌. എന്നാൽ, വലിയ പ്രചാരമുണ്ടെന്ന്‌ പറയുന്ന മാധ്യമം വിവാദമാക്കാനാണ്‌ ശ്രമിച്ചത്‌. അതിനായി മുഖപ്രസംഗംവരെ എഴുതി. വസ്‌തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ്‌ ഇത്തരത്തിൽ പ്രചരിപ്പിച്ചത്.

 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.