Skip to main content

ജാതി, മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായി കാണാൻ പ്രേരിപ്പിച്ച സാമൂഹ്യ ഘടന കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം വഹിച്ചത് നിർണായക പങ്ക്‌

ജാതി, മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായും തൊഴിലാളിയെ തൊഴിലാളിയായും കൃഷിക്കാരനെ കൃഷിക്കാരനായും കാണാൻ പ്രേരിപ്പിച്ച സാമൂഹ്യ ഘടന കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം വഹിച്ചത് നിർണായക പങ്കാണ്. വൈക്കം സത്യ​ഗ്രഹ സമര കാലത്ത് രൂപപ്പെട്ട് വന്ന സാമൂഹ്യാന്തരീക്ഷത്തിൽ കൃത്യമായ ഇടപെടലാണ് ഇടതുപക്ഷം നടത്തിയത്. കേരളത്തിന്റെ സാമൂഹ്യ ഘടനയിൽ കാതലായ മാറ്റം വരാൻ അത് ഇടയാക്കുകയും ചെയ്‌തു. അക്കാലത്ത് ഉയർന്ന് വന്ന തൊഴിലിടങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് കൂലി വർധനവിന് എല്ലാ ജാതി, മത വിഭാ​ഗങ്ങൾക്കും ഒന്നിച്ച് നിന്ന് പോരാടേണ്ടി വന്നു. അവിടെ ജാതിക്കും മതത്തിനും ഒന്നും പ്രസക്തിയില്ലാതായി. വ​ർ​ഗഐക്യം എന്ന വലിയ മുദ്രാവാക്യം കേരളീയ സമൂഹത്തിൽ സന്നിവേശിപ്പിക്കുന്നതിനും ഒരു പരിധിവരെ ഇത് സഹായിച്ചു. ഈ സാമൂഹ്യാന്തരീക്ഷം കേരളത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്.

വീണ്ടും ആ പഴയ കാലത്തേക്ക് തിരികെകൊണ്ടു പോകാനാണ് വലതുപക്ഷ വർ​ഗീയ ശക്തികൾ ശ്രമിക്കുന്നത്. ആർഎസ്എസ് എന്നെങ്കിലും എവിടെയെങ്കിലും ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയോ അയിത്തത്തിനെതിരെയോ പ്രവർത്തിച്ചിട്ടുണ്ടോ. രാജ്യത്തെ ഭരണഘടനയേക്കാളും വലുത് മനുസ്മൃതിയാണെന്ന് നീതിന്യായ സംവിധാനത്തെ കൊണ്ടു തന്നെ പറയിപ്പിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഈ തിരിച്ചുപോക്ക് അപകടമാണ്. ഇതിനെ ചെറുത്തേ മതിയാകു. വസ്തുതകൾക്ക് മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ചരിത്രബോധം ഇല്ലാത്ത സമൂഹമായി നാം മാറരുത്. ശ്രീനാരായണ ​ഗുരുവടക്കം നടത്തിയ നവേത്ഥാന പോരാട്ടങ്ങൾക്കൊപ്പം ഇടതുപക്ഷം കേരളീയ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം മറന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.