Skip to main content

കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ഡാറ്റാ ചോർച്ച സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം കത്തയച്ചു

കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചോർന്നതുമായ് ബന്ധപ്പെട്ട്, സമഗ്രാന്വേഷണം നടത്തി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം എം പി കത്തയച്ചു.

കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ആധാർ കാർഡ്, പാൻ കാർഡ് അടക്കമുള്ള രേഖകളുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി, മുൻ കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കന്മാർ അടക്കമുള്ളവരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേന്ദ്രസ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പക്കലുള്ള വിവരങ്ങളും രേഖകളും ചോരുന്നത് തുടർക്കഥയാവുകയാണെന്ന് സ. എ എ റഹീം കത്തിൽ സൂചിപ്പിച്ചു. AIIMS അടക്കമുള്ള ആതുരസേവന രംഗത്തെ പ്രധാന സ്ഥാപനങ്ങൾക്ക് നേരെ റാൻസംവെയർ അക്രമങ്ങൾ ഉണ്ടായിട്ടും സൈബർ സുരക്ഷ ശക്തമാക്കാത്തത് കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥയാണ്.

വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായും ഐക്യരാഷ്ട്ര സംഘടനയുമായും ചേർന്ന് പ്രവർത്തിക്കുന്ന സൈബർ പീസ് ഫൗണ്ടേഷൻ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ഇന്ത്യയിൽ കഴിഞ്ഞ വർഷാവസാനം വരെ ആരോഗ്യമേഖലയിൽ 1.9 ബില്യണിലധികം സൈബർ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സുരക്ഷ ശക്തമാക്കാനുള്ള ഒരു മാസ്റ്റർ പ്ലാനും കേന്ദ്രസർക്കാരിൻ്റെ കൈവശമില്ല.

ഇപ്പൊൾ നടന്നിട്ടുള്ള ഡാറ്റാ ചോർച്ച അതീവ ഗൗരവമുള്ളതാണെന്നും, സമഗ്രമായ അന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ ഡാറ്റ സംബന്ധിച്ച സൈബർ സുരക്ഷ ശക്തമാക്കണമെന്നും കത്തിലൂടെ സ. എ എ റഹീം എം പി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.